അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ ഥാർ കത്തി നശിച്ചു; വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

By Web Team  |  First Published Dec 12, 2024, 7:02 PM IST

പച്ചമ്പളം ഗ്രൗണ്ടിലായിരുന്നു സംഭവം. ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്‌ട്രേഷന്‍ പോലുമാകാത്ത
വാഹനത്തിൻ്റെ ടയറിന് തീപിടിക്കുകയായിരുന്നു.


കാസർകോട്: കാസർകോട് കുമ്പളം പച്ചമ്പളത്ത് അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം പൂർണമായും കത്തി നശിച്ചു. പച്ചമ്പളം ഗ്രൗണ്ടിലായിരുന്നു സംഭവം. ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്‌ട്രേഷന്‍ പോലുമാകാത്ത
വാഹനത്തിൻ്റെ ടയറിന് തീപിടിക്കുകയായിരുന്നു. വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചുവെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

Also Read: കണ്ണീരായി പനയമ്പാടം; പാലക്കാട് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറിപാഞ്ഞുകയറി ​4 കുട്ടികൾക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!