heavy rain in keralam | തെക്കന്‍ കേരളത്തില്‍ കനത്ത മഴ, വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടും
First Published | Nov 13, 2021, 11:35 AM ISTസംസ്ഥാനത്ത് ഇന്ന് തീവ്ര മഴ (heavy rain) മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു (orange alert). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കൻ തമിഴ്നാട് തീരത്തുള്ള ന്യൂനമർദ്ദതിന്‍റെയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദതിന്‍റെയും സ്വാധീന ഫലമായാണ് ശക്തമായ മഴ തുടരുന്നത്. കനത്ത മഴയാണ് തിരുവനന്തപുരത്തും തെക്കൻ കേരളത്തിലും അനുഭവപ്പെടുന്നത്. ശക്തമായ മഴയിൽ നെയ്യാറ്റിൻകരയ്ക്കും ബാലരാമപുരത്തിനും ഇടയിലുള്ള റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു. നെയ്യാറ്റിൻകര മൂന്നുകല്ല്മൂട്ടിലാണ് സംഭവം. ഇവിടെയുള്ള പാലത്തിന്‍റെ സ്ഥിതിയും അപകടാവസ്ഥയിലാണ്. വടക്കൻ തമിഴ്നാട് തീരത്തുള്ള ന്യൂനമർദ്ദത്തിന്‍റെയും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. (തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശത്ത് നിന്നുള്ള ചിത്രങ്ങള്‍)