ഇഷ്ട ഡെസ്റ്റിനേഷനായ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന ഹിനയുടെ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലായത്.
ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ കേന്ദ്രമായ മാലിദ്വീപിന്‍റെ ഭംഗി ആസ്വാദിക്കുകയാണ് താരം. ചിത്രങ്ങള്‍ ഹിനാ ഖാന്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഓഫ് വൈറ്റ് നിറത്തിലുള്ള ടുപീസ് ഡ്രസ്സില്‍ അതിസുന്ദരിയായി നില്‍ക്കുന്ന ചിത്രമാണ് ഹിന ഏറ്റവും പുതുതായി പങ്കുവച്ചത്.
ചുവന്ന കഫ്താന്‍ ഡ്രസ്സും കൂളിങ് ഗ്ലാസും ഹാറ്റുമണിഞ്ഞ്, പൂളിനരികില്‍ നില്‍ക്കുന്ന ഹിനയെ ആണ് മറ്റ് ചില ചിത്രത്തില്‍ കാണുന്നത്.
കയ്യില്‍ വൈന്‍ ഗ്ലാസുമായി നില്‍ക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു.