Kerala Rain: സംസ്ഥാനത്ത് 12 ഇടത്ത് ഉരുള്‍പൊട്ടല്‍; കൂടുതല്‍ നാശനഷ്ടം കണ്ണൂരില്‍
First Published | Aug 3, 2022, 10:09 AM ISTഇന്നലെയും മിനിയാന്നും പെയ്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കണ്ണൂരില്‍ അതീവ ജാഗ്രത തുടരുന്നു. മലയോര ജില്ലയില്‍ ഇന്നലെ രാത്രിയും ഇടവിട്ട് കനത്ത മഴയുണ്ടായെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇന്ന് മഴയ്ക്ക് അല്പം ശമനമുണ്ട്. ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍ കേളകം, കണ്ണിച്ചാര്‍, കോളയാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. മന്ത്രി എം വി ഗോവിന്ദന്‍ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിള്‍ ഏകോപിപ്പിക്കുന്നു. ഇന്നലെ മാത്രം സംസ്ഥാന വ്യാപകമായി 12 ഇടത്ത് ഉരുൾപൊട്ടലുണ്ടായി. കണ്ണൂരിലെ പേരാവൂരിലാണ് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായത്. കനത്ത മഴയും ആൾനാശവും ഉണ്ടായെങ്കിലും കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയില്ല. കണ്ണൂര്‍ പൂളകുറ്റി,നെടുംമ്പോയിൽ ചുരം എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിപിന്‍ മരുളി.