മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ച്; സംഘര്‍ഷം, ജലപീരങ്കി, അറസ്റ്റ്
First Published | Jun 10, 2022, 4:03 PM ISTകോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്നാ സുരേഷ് , മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാനത്തെമ്പാടും സമര പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തു. ഇതിന്‍റെ ഭാഗമായി എല്ലാ ജില്ലാ ആസ്ഥാനത്തേക്കും കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് പല ഇടങ്ങളിലും സംഘര്‍ഷഭരിതമായി. കൊച്ചിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത മാർച്ചിൽ ജലപീങ്കി പ്രയോഗിച്ചു. കൊല്ലം കളക്ട്രേറ്റിലേക്ക് കോൺഗ്രസ്, ആർവൈഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ആർവൈഎഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരില്‍ പോലീസിന് നേരെ ചെരുപ്പേറ് ഉണ്ടായപ്പോള്‍ കാസര്‍കോട് ബിരിയാണി ചെമ്പ് തന്നെ പൊലീസിന് നേരെ എറിഞ്ഞു. കേരളം കണ്ട മുന്‍ പ്രതിഷേധങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പലയിടത്തും ബിരിയാണി ചെമ്പ് പ്രതിഷേധത്തിനിടെ ഒരു പ്രതീകമായി ഉയര്‍ന്നു. കാസര്‍കോട് നിന്നുള്ള ചിത്രങ്ങള്‍.