Kerala Budget 2022: നികുതി വര്‍ദ്ധനവില്ലെന്ന് മന്ത്രി, നികുതി പിരിവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ്

First Published | Mar 11, 2022, 3:27 PM IST

കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിവരുന്ന ജിഎസ്ടി നഷ്ടപരിഹാരം ഈ മെയ് മാസത്തോടെ അവസാനിക്കുന്നത് വഴി സംസ്ഥാനത്തിന്  9000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് കേരള നിയമസഭയിലെ തന്‍റെ ആദ്യത്തെ സമ്പൂര്‍ണ്ണ ബജറ്റ് (Kerala Budget 2022) ധനമന്ത്രി കെ ബാലഗോപാല്‍ (K N Balagopal) അവതരിപ്പിച്ചത്. അതോടൊപ്പം കിഫ്ബി വഴിയുള്ള പദ്ധതി പങ്കാളിത്തം കുറയുമെന്നും സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തിലെ കുറവും മറ്റ് പ്രതിസന്ധികളും ധനമന്ത്രിക്ക് മുന്നിലുണ്ടായിരുന്ന പ്രതിസന്ധികളാണ്. ഈ ധനകാര്യ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നായിരുന്നു കേരളം ഉറ്റുനോക്കിയിരുന്നത്. ഈ ആശങ്കകള്‍ മുന്നിലുള്ളത് കൊണ്ടാകാം, സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി അദ്ദേഹം പ്രതിപക്ഷത്തിന്‍റെ സഹകരണം ആവശ്യപ്പെട്ടു. കേരളാ ബജറ്റ് ഒറ്റനോട്ടത്തില്‍. 

വിശ്വാസ്യതയില്ലാത്ത ബജറ്റാണിതെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (V D Satheesan) വിമര്‍ശിച്ചു. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാനുളള ഒരു പദ്ധതിയും ബജറ്റില്ലില്ല. നികുതി കുടിശിക പിരിക്കുന്നതില്‍ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. ബജറ്റും സാമ്പത്തിക സൂചകങ്ങളും തമ്മിൽ ഒരു ബന്ധമില്ല. വിവിധ വകുപ്പുകളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ തുന്നിചേർത്ത് വച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

കഴിഞ്ഞ വർഷം പറഞ്ഞതിൽ 70 % നടത്തിയിട്ടില്ല. കൊവിഡാനന്തര പഠനമോ ഗവേഷണമോ ഈ ബജറ്റിൽ ഇല്ല. നികുതി വർദ്ധനവ് 10 % താഴെയാണ്. നികുതി പിരിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശനമുയര്‍ത്തി. പ്രളയ സെസിൽ നിന്നും പിരിച്ചതിൽ ഒരു രൂപ പോലും റീ ബിൾഡ് കേരളക്ക് ഉപയോഗിച്ചില്ല. വക മാറ്റിയാണ് ശമ്പളം കൊടുന്നത്. പൊളളയായ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു.

Latest Videos


undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!