മത്സ്യത്തൊഴിലാളികളുടെ പുനർഗേഹം പദ്ധതി, ബജറ്റ് തുക ഇരട്ടിയാക്കി

By Web Team  |  First Published Feb 5, 2024, 8:56 PM IST

അപകട മരണം, കാണാതാകല്‍, സ്ഥിര വൈകല്യം എന്നിവയ്ക്ക് 10 ലക്ഷം രൂപയുടേയും , ഭാഗിക വൈകല്യത്തിന് 5 ലക്ഷം രൂപയുടേയും ഇന്‍ഷൂറന്‍സ്


ത്സ്യബന്ധന മേഖലയ്ക്ക് ആകെ 227.12 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പഞ്ഞ മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്നതിന് സേവിംഗ് കം റിലീഫ് സ്കീമിന് 22 കോടി രൂപ നീക്കി വയ്ക്കും. ഉള്‍നാടന്‍ മല്‍സ്യ ബന്ധന മേഖലയില്‍ അക്വാകള്‍ച്ചര്‍ വികസനത്തിനായി 67.50 കോടി രൂപ നല്‍കും. മല്‍സ്യ ഫാമുകള്‍,നഴ്സറികള്‍, ഹാച്ചറികള്‍ എന്ന പദ്ധതിക്ക് 18 കോടി രൂപയും നല്‍കും. തീരദേശ വികസനത്തിനായി 136.98 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.

മല്‍സ്യ തൊഴിലാളികളുടെ പുനരധിവാസത്തിനായി ഭൂമിയും വീടും നല്‍കുന്ന പദ്ധതിക്കായി 10 കോടിയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 10 കോടി രൂപയും നല്‍കും. തീര ശോഷണ മേഖലയില്‍ നിന്നും ആളുകളെ മാറ്റിത്താമസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതിക്കായി 40 കോടിയാണ് ബജറ്റ് വിഹിതം. ഇത് കഴിഞ്ഞ ബജറ്റിന്‍റെ ഇരട്ടിയാണ്. മല്‍സ്യത്തൊളിലാളികളുടെ അപകട ഇന്‍ഷുറന്‍സ് പദ്ധതിക്കായി 11.18 കോടിയും നല്‍കും. കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മത്സ്യ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും അപകട മരണം, കാണാതാകല്‍, സ്ഥിര വൈകല്യം എന്നിവയ്ക്ക് 10 ലക്ഷം രൂപയുടേയും , ഭാഗിക വൈകല്യത്തിന് 5 ലക്ഷം രൂപയുടേയും ഇന്‍ഷൂറന്‍സാണ് ഇത് പ്രകാരം നല്‍കുക.

 മത്സ്യ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങളും മാനവശേഷി വികസനവും ഉറപ്പാക്കുന്നതിനായി 60 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.  പൊഴിയൂരില്‍ പുതിയ മത്സ്യ ബന്ധന തുറമുഖം സ്ഥാപിക്കും. ഇതിന് പ്രാഥമികമായി 5 കോടി രൂപയും നീക്കിവച്ചു.

click me!