അടുത്ത ഐപിഎല്ലില്‍ അവര്‍ മൂന്നുപേരെ ചെന്നൈ നിലനിര്‍ത്തണമെന്ന് ഗംഭീര്‍

First Published | Oct 16, 2021, 7:40 PM IST

ദുബായ്: ഐപിഎല്ലില്‍((IPL 2021) നാലാം കിരീടം സ്വന്തമാക്കിയതിന് പിന്നാലെ എം എസ് ധോണി(MS Dhoni) വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് ചെന്നൈ(CSK) ആരാധകര്‍. എന്നാല്‍ അടുത്ത സീസണില്‍ ധോണിയെ നിലനിര്‍ത്തുമെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings)ടീം മാനേജ്മെന്‍റിന്‍റെ നിലപാട്. അടുത്തവര്‍ഷം നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ ചെന്നൈ ധോണിയെ നിലനിര്‍ത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ധോണി തുടര്‍ന്നാലും ഇല്ലെങ്കിലും താനായിരുന്നുവെങ്കില്‍ അടുത്ത സീസണില്‍ ചെന്നൈ ടീമിലെ ആരെയൊക്കെ നിലനിര്‍ത്തുമെന്ന് വ്യക്തമാക്കുകയാണ്  കൊല്‍ക്കത്ത ടീം മുന്‍ നായകനായ ഗൗതം ഗംഭീര്‍.

റുതുരാജ് ഗെയ്ക്‌വാദ്: ഈ സീസണില്‍ ചെന്നൈ കിരീടം നേടിയതിന്‍റെ പ്രധാന കാരണക്കാരന്‍ 24കാരനാണ് ഗെയ്ക്‌വാദാണ്. ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഗെയ്‌ക്‌വാദ് ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ അടുത്ത സീസണിലും ചെന്നൈ നിലനിര്‍ത്തുന്ന കളിക്കാരിലൊരാള്‍ ഗെയ്‌ക്‌വാദാകണമെന്ന് ഗംഭീര്‍ പറഞ്ഞു.

ഫാഫ് ഡൂപ്ലെസി: റുതുരാജ് ഗെയ്ക്‌വാദിനെപ്പോലെ തന്നെ സീസണില്‍ ചെന്നൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഫാഫ് ഡൂപ്ലെസി. ഫൈനലിലെ ടോപ് സ്കോററായതിനൊപ്പം റണ്‍വേട്ടയില്‍ റുതുരാജ് ഗെയ്ക്‌വാദിന് രണ്ട് റണ്‍സ് പുറകില്‍ ഫിനിഷ് ചെയ്ത ഡൂപ്ലെസിയെയും ചെന്നൈ അടുത്ത സീസണില്‍ നിലനിര്‍ത്തണമെന്ന് ഗംഭീര്‍ പറയുന്നു.

Latest Videos


രവീന്ദ്ര ജഡേജ: ബാറ്റുകൊണ്ടും ബോളുകൊണ്ടും ഫീല്‍ഡിംഗ് മികവുകൊണ്ടും ചെന്നൈക്കായി തിളങ്ങിയ രവീന്ദ്ര ജഡേജയെ ആണ് മൂന്നാമതായി ചെന്നൈ നിലനിര്‍ത്തേണ്ട താരമെന്ന് ഗംഭീര്‍ പറയുന്നു. ധോണി ചെന്നൈ ടീമിന്‍റെ നായകസ്ഥാനം ഒഴിഞ്ഞാല്‍ അടുത്ത നായകനാകുമെന്ന് കരുതുന്ന താരം കൂടിയാണ് ജഡേജ.

എം എസ് ധോണി: അടുത്ത സീസണിലും കളിച്ചാല്‍ ചെന്നൈ നിലനിര്‍ത്തുന്ന താരങ്ങളിലൊരാള്‍ തീര്‍ച്ചയായും ധോണിയാവുമെന്നും എന്നാല്‍ ധോണി കളിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഇതെന്നും ഗംഭീര്‍ പറഞ്ഞു.

സുരേഷ് റെയ്ന: ചെന്നൈയുടെ ഏറ്റവും വിശ്വസ്ത താരങ്ങളിലൊരാളായ സുരേഷ് റെയ്നയുടെ പേര് ഗംഭീര്‍ പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി. സീസണില്‍ ചെന്നൈക്കായി ഒരു അര്‍ധസെഞ്ചുറി മാത്രം നേടിയ റെയ്നയെ അവസാന മത്സരങ്ങളില്‍ മോശം ഫോമും പരിക്കും കാരണം ചെന്നൈ പുറത്തിരുത്തിയിരുന്നു.

click me!