Food
സ്മൂത്തിയായി മാത്രമല്ല സ്ട്രോബെറി ഇങ്ങനെയും കഴിക്കാം.
സ്ട്രോബെറി പ്രിയരാണോ നിങ്ങൾ? സ്ട്രോബെറി ഏതെല്ലാം രീതിയിൽ കഴിക്കാമെന്നതിനെ കുറിച്ചാണ് ഇനി പറയുന്നത്.
സാലഡുകളിൽ ചേർത്ത് കഴിക്കാവുന്നതാണ്. വിവിധ പച്ചക്കറികൾ ചേർത്തുള്ള സാലഡുകളിലോ പഴങ്ങൾ ചേർത്തുള്ള സാലഡുകളിലെല്ലാം സ്ട്രോബെറി ചേർത്ത് കഴിക്കാവുന്നതാണ്.
സ്മൂത്തികളിലും സ്ട്രോബെറി ചേർത്ത് കഴിക്കാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റുകളിൽ സ്ട്രോബെറി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.
മറ്റൊന്ന് പാൻ കേക്ക്, പുഡ്ഡിംഗ് എന്നിവയിലും സ്ട്രോബെറി ചേർക്കുന്നത് നല്ലതാണ്.
സ്മൂത്തികൾ, രുചികരമായ മിൽക്ക് ഷേക്കുകൾ, കോക്ടെയിലുകൾ എന്നിവയുൾപ്പെടെ നിരവധി പാനീയങ്ങളിൽ സ്ട്രോബെറി ഉപയോഗിക്കാം.
സ്ട്രോബെറിക്കും ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയതുമാണ് ഇവ. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുമെന്ന പേടി വേണ്ട.