സ്‌മിത്ത് കളിക്കും, ബട്‌ലറും സ്റ്റോക്‌സുമില്ല; ധോണിപ്പടയെ കീഴടക്കാന്‍ കരുത്തുണ്ടോ രാജസ്ഥാന്?

First Published | Sep 22, 2020, 1:56 PM IST

ഷാര്‍ജ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിനെ തേടിയെത്തിയ ആശ്വാസ വാര്‍ത്ത നായകന്‍ സ്റ്റീവ് സ്‌മിത്ത് കളിക്കും എന്നതാണ്. എന്നാല്‍ പ്രഹരശേഷിയുള്ള ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്‌സും കളിക്കില്ല എന്നത് രാജസ്ഥാന് ദുസൂചനയാണ്. സഞ്ജു സാംസണ്‍ അടക്കമുള്ള സ്റ്റാറുകളും ടീമിലുണ്ടെങ്കിലും പരിചയസമ്പന്നതയും ധോണിയുടെ തന്ത്രങ്ങളും വിധി നിര്‍ണയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ‌ിനെ അത്രവേഗം തളയ്‌ക്കാന്‍ രാജസ്ഥാന് കഴിയുമോ. രാജസ്ഥാന്‍ ഇലവന്‍ സാധ്യതകള്‍ നോക്കാം. 

താരലേലത്തില്‍ മൂന്ന് കോടിക്ക് ടീമിലെത്തിയ റോബിന്‍ ഉത്തപ്പ ഓപ്പണറുടെ റോളിലെത്തും.
undefined
റോബിന്‍ ഉത്തപ്പയ്‌ക്കൊപ്പം കൗമാര താരം യശസ്വി ജയ്സ്വാൾ ഇന്നിംഗ്സ് തുറക്കാനാണ് സാധ്യത.
undefined

Latest Videos


പരുക്കിൽ നിന്ന് മോചിതനായെത്തുന്ന ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താകും മൂന്നാം നമ്പറില്‍.
undefined
ഇംഗ്ലീഷ് താരം ജോസ് ബട്‌ലറുടെ അഭാവത്തില്‍ ഡേവിഡ് മില്ലര്‍ വിദേശ താരമായി ഇലവനിലെത്തും.
undefined
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സഞ്ജു സാംസണ്‍ ഇലവനിലുണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
undefined
ഇംഗ്ലണ്ടിന്‍റെ ടോം കറനായിരിക്കും ടീമിലെ രണ്ടാം വിദേശ താരം.
undefined
ഭാവി പ്രതീക്ഷയായ കൗമാര താരം റിയാന്‍ പരാഗിന് രാജസ്ഥാന്‍ അവസരം നല്‍കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
undefined
കഴിഞ്ഞ സീസണുകളില്‍ നിര്‍ണായകമായിരുന്ന ശ്രേയാസ് ഗോപാലും ഇടംപിടിക്കും
undefined
ടീമിലെ പേസാക്രമണം നയിക്കുക ഇംഗ്ലീഷ് താരം ജോഫ്ര ആര്‍ച്ചറാവും.
undefined
രാജസ്ഥാന്‍ നിരയിലെ പരിചയസമ്പന്നനായ ഇന്ത്യന്‍ പേസര്‍ ജയ്‌ദേവ് ഉനദ്‌കട്ടും ഇലവനില്‍ ഇടംപിടിക്കും.
undefined
അങ്കിത് രജ്‌പുത്, വരുണ്‍ ആരോണ്‍, കാര്‍ത്തിക് ത്യാഗി എന്നിവരില്‍ ഒരാളാകും അവസാനക്കാരനായി ആര് ഇടംപിടിക്കുക.
undefined
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം.
undefined
രാജസ്ഥാന്‍ റോയല്‍സിനെ സ്റ്റീവ് സ്‌മിത്തും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എം എസ് ധോണിയും നയിക്കും.
undefined
ഐപിഎല്‍ 13-ാം സീസണ്‍ ജയത്തോടെ ആരംഭിക്കാനാണ് സ്റ്റീവ് സ്‌മിത്തും സംഘവും ഇറങ്ങുന്നത്.
undefined
നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ ആദ്യ മത്സരത്തില്‍ വീഴ്‌ത്തിയ ആത്മവിശ്വാസത്തിലാണ് ധോണിയും സംഘവും തയ്യാറെടുക്കുന്നത്.
undefined
click me!