പഞ്ചാബും മുംബൈയും ഇന്നലെ കാട്ടിയതെന്ത്? മത്സരം സൂപ്പര്‍ ഓവര്‍ 2.0യില്‍ എത്തിയത് ഇങ്ങനെ

First Published | Oct 19, 2020, 9:54 AM IST

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്- കിംഗ്‌സ് ഇലന്‍ പഞ്ചാബ് മത്സരം കണ്ടവര്‍ക്ക് ഇതുവരെ ശ്വാസം വീണിട്ടില്ല!. ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത ആവേശപ്പോരിനാണ് ഇന്നലെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായത്. സമനിലയും ആദ്യ സൂപ്പര്‍ ഓവര്‍ ടൈയും പിന്നിട്ട് രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ട മുംബൈ- പഞ്ചാബ് മത്സരം വിശേഷണങ്ങള്‍ക്കപ്പുറം. നാടകീയതയും സസ്‌പെന്‍സുകളും ട്വിസ്റ്റുകളും ആവോളം നിറഞ്ഞ ആ നിമിഷങ്ങള്‍ ആരാധകര്‍ക്ക് വീണ്ടും ഓര്‍ത്തെടുക്കാം. ബുമ്രയുടേയും ഷമിയുടേയും ബോള്‍ട്ടിന്‍റെയും യോര്‍ക്കറുകളും മായങ്കിന്‍റെ ക്ലാസിക് സേവും മിന്നല്‍ റണ്ണൗട്ടുകളും ഒടുവില്‍ യൂണിവേഴ്‌സല്‍ ബോസിന്‍റെ കൂറ്റന്‍ സിക്‌സറും മിഴിവേറിയ ആ തീപ്പൊരി മത്സരത്തിലെ ചങ്കിടിപ്പേറ്റിയ നിമിഷങ്ങളിലൂടെ ഒന്ന് തിരിഞ്ഞുനോക്കാം. 

സമാനതകളോ വിശേഷണങ്ങളോ ഇല്ല കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഈ സൂപ്പർ വിജയത്തിന്.
undefined
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് നേടിയത് 176 റൺസ്.
undefined

Latest Videos


43 പന്തിൽ 53 റൺസെടുത്ത ക്വിന്റൺ ഡി കോക്ക് ടോപ് സ്‌കോറർ.
undefined
മറുപടി ബാറ്റിംഗില്‍ 51 പന്തിൽ 77 റൺസുമായി കെഎൽ രാഹുൽ ഒരിക്കൽക്കൂടി പഞ്ചാബിന് പ്രതീക്ഷ നൽകി.
undefined
പഞ്ചാബിന് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത്ഒൻപത് റൺ. എന്നാല്‍ ട്രെന്റ് ബോൾട്ട് എട്ടിലൊതുക്കി.
undefined
അവസാന പന്തില്‍ ക്രിസ് ജോര്‍ദാന്‍, പൊള്ളാര്‍ഡിന്‍റെ ത്രോയില്‍ റണ്ണൗട്ടായതോടെ കളി സൂപ്പർ ഓവറിലേക്ക്.
undefined
പിന്നാലെ കണ്ടത് സൂപ്പർ ഓവ‍ർ സ്‌പെഷ്യലിസ്റ്റ് ജസ്പ്രീത് ബുമ്രയുടെ വിളയാട്ടം.
undefined
രണ്ടാം പന്തില്‍ നിക്കോളാസ് പുരാന്‍, അങ്കുല്‍ റോയിയുടെ കൈകളില്‍.
undefined
ആറാം പന്തില്‍ വമ്പന്‍ ഇന്നിംഗ്‌സുമായി കളംനിറഞ്ഞ കെ എല്‍ രാഹുല്‍ റണ്ണൗട്ട്.
undefined
ബുമ്ര മാജിക്കില്‍ വിറച്ച പഞ്ചാബ് ആറ് പന്തിൽ നേടിയത് വെറും അഞ്ച് റൺ മാത്രം.
undefined
ക്വിന്‍റണ്‍ ഡിക്കോക്കും രോഹിത് ശര്‍മ്മയും ക്രീസിലേക്കെത്തുമ്പോള്‍ ആറ് റണ്‍സ് ലക്ഷ്യം മുംബൈക്ക്വളരെ ചെറുതായിരുന്നു.
undefined
എന്നാല്‍ ബുമ്ര മാത്രമല്ല ഇന്ത്യന്‍ താരങ്ങളിലെ സൂപ്പര്‍ ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍ എന്നോര്‍മ്മിപ്പിച്ച് ഷമിയുടെ ക്ലാസ് മറുപടി.
undefined
മുഹമ്മദ് ഷമി യോർക്കറുകളുടെ കെട്ടഴിച്ചപ്പോൾ മുംബൈയ്‌ക്ക് കടിഞ്ഞാന്‍ വീണു.
undefined
യോര്‍ക്കറുകള്‍ കൊണ്ട് ഷമി ഡിക്കോക്കിനെയും രോഹിത്തിനെയും വരച്ചവരയില്‍ നിര്‍ത്തി.
undefined
അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കേ ഡിക്കോക്ക് റണ്ണൗട്ട്. മുംബൈ ആരാധകരുടെ കണ്ണുതള്ളിയ നിമിഷം.
undefined
ഇതോടെ പോരാട്ടം ചരിത്രത്തിലെ ആദ്യ രണ്ടാം സൂപ്പർ ഓവറിലേക്ക്.
undefined
പൊള്ളാര്‍ഡും പാണ്ഡ്യയും ക്രീസിലേക്ക് വരുമ്പോള്‍ പഞ്ചാബിനായി പന്തെടുത്തത് ക്രിസ് ജോര്‍ദാന്‍.
undefined
രണ്ട് വൈഡ് പിറന്ന ഓവറില്‍ ജോര്‍ദാന്‍ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും നാലാം പന്തില്‍ പാണ്ഡ്യ റണ്ണൗട്ട്.
undefined
അവസാന പന്തില്‍ മായങ്കിന്‍റെ ബൗണ്ടറി ലൈന്‍ സേവ് കൂടിയായതോടെ മുംബൈക്ക് 111 എന്ന സ്‌കോര്‍ മാത്രം.
undefined
പിന്നെക്കണ്ടത് യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലിന്‍റെ തനിസ്വരൂപം.
undefined
12 റണ്‍ ലക്ഷ്യത്തിലേക്ക് ക്രീസിലെത്തിയ ക്രിസ് ഗെയ്‌ല്‍ ബോള്‍ട്ടിന്‍റെ ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ചു.
undefined
പിന്നെയെല്ലാം അനായാസമെന്ന് തോന്നിച്ച നിമിഷങ്ങള്‍.
undefined
നാലാം പന്തും ബൗണ്ടറി പായിച്ച് മായങ്ക് നാടകീയ മത്സരത്തിന് അവസാനം കുറിച്ചു.
undefined
രണ്ട് പന്ത് ബാക്കിനില്‍ക്കേ സൂപ്പര്‍ ഓവര്‍ 2.0യില്‍ പഞ്ചാബിന് സൂപ്പര്‍ ജയം.
undefined
ഐപിഎല്‍ ചരിത്രത്തിലെഏറ്റവും ദൈര്‍ഘ്യമേറിയമത്സരത്തില്‍മൂന്നാം ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. മുംബൈക്ക് പൊരുതിത്തോറ്റതിന്‍റെ അഭിമാനവും.
undefined
click me!