രാവിലെ വിളമ്പിയ സാമ്പാറിൽ പുഴു, കോളേജ് ഹോസ്റ്റൽ ഭക്ഷണം മോശം, പ്രതിഷേധവുമായി വിദ്യാർത്ഥികൾ

By Web Team  |  First Published Nov 28, 2024, 2:10 PM IST

പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടത്. മുൻപും കോളേജിൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്.


പത്തനംതിട്ട: കടമ്മനിട്ട ലോ കോളേജ് ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടി. മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിൽ നിന്നുളള ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കിട്ടിയത്. പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടത്. മുൻപും കോളേജിൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. സംഭവത്തിൽ വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുകയാണ്. ഭക്ഷണം കൊണ്ടുവരുന്ന കാറ്ററിംഗ് ഏജൻസിക്ക് മുന്നറിയിപ്പ് നൽകിയെന്ന് പറഞ്ഞ് ഉത്തവാദിത്വത്തിൽ നിന്നും ഒഴിയുകയാണ് കോളേജ് പ്രിൻസിപ്പാൾ. 

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ യുവതിയുടെ ഇലക്ട്രിക് സ്കൂട്ടറിൽ നിന്നും പുക, കണ്ടത് നാട്ടുകാർ, കത്തി നശിച്ചു

Latest Videos

ഒരുപാട് തവണയായി ഇത് ആവർത്തിക്കുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. മുമ്പും സ്ഥിരമായി ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്.  ആശുപത്രിയിൽ ചെന്നാൽ കോളേജിന്റെ പേര് പറഞ്ഞാൽ പ്രശ്നം മനസിലാകുമെന്ന സ്ഥിതിയാണ്. ഇത് സ്ഥിരമാണല്ലോ എന്നാണ് സമീപത്തെ ആശുപത്രി അധികൃതർ പറയുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു. ഫീസിനത്തിൽ വലിയ തുകയാണ് കോളേജ് ഹോസ്റ്റലിൽ നിന്നും ഈടാക്കുന്നതെന്നിരിക്കെയാണ് പുഴുവുളള മോശം ഭക്ഷണം കഴിക്കേണ്ടി വരുന്നത്. 

 

'

click me!