ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തുകള്‍, ആദ്യ പത്തില്‍ അഞ്ചും നോര്‍ജെയുടെ പേരില്‍
First Published | Oct 15, 2020, 6:58 PM ISTദുബായ്: ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ക്രിസ് വോക്സിന് പകരക്കാരനായാണ് ആന്‍റിച്ച് നോര്‍ജെ ഐപിഎല്ലില്‍ ഡല്‍ഹി ടീമിലെത്തുന്നത്. പകരക്കാരനായി എത്തിയ നോര്‍ജെ ഇന്ന് ഡല്‍ഹിയുടെ ബൗളിംഗ് കുന്തമുനയാണ്. ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരമായ കാഗിസോ റബാദക്കൊപ്പം വേഗത കൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന നോര്‍ജെ ഇന്നലെ രാജസ്ഥാനെതിരെ ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞിരുന്നു.
രാജസ്ഥാന്‍ ബാറ്റ്സ്മാന്‍ ജോസ് ബട്‌ലര്‍ക്കെതിരെ നോര്‍ജെ എറിഞ്ഞ പന്തിന് 156.2 കിലോ മീറ്റര്‍ വേഗമുണ്ടായിരുന്നു. ആ പന്ത് ബട്‌ലര്‍ സ്കൂപ്പ് ഷോട്ടിലൂടെ ബൗണ്ടറി കടത്തി അമ്പരപ്പിക്കുകയും ചെയ്തു. എന്നാല്‍ 155.1 വേഗത്തിലെറിഞ്ഞ അടുത്ത പന്തില്‍ ബട്‌ലറുടെ സ്റ്റംപിളക്കിയാണ് നോര്‍ജെ തിരിച്ചടിച്ചത്.