പുഷ്പ 2വുമായി ഏറ്റുമുട്ടാനില്ല, വിക്കി കൗശലിന്‍റെ ഛാവയ്ക്ക് പുതിയ റിലീസ് ഡേറ്റ്

By Web Team  |  First Published Nov 28, 2024, 4:04 PM IST

വിക്കി കൗശൽ നായകനായ ഛാവ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുഷ്പ 2 റിലീസുമായുള്ള ക്ലാഷ് ഒഴിവാക്കാൻ പുതിയ ഡേറ്റിലേക്ക് മാറ്റി


മുംബൈ: വിക്കി കൗശൽ നായകനായി എത്തുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ് ഛാവ. മാറാത്ത യോദ്ധാവ് സംഭാജി ജീവിതകഥയാണ് ചിത്രം. ചിത്രത്തിന്‍റെ ടീസർ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഡിസംബർ 6 ന് ചിത്രം റിലീസ് ചെയ്യും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഡിസംബർ 5 ന് റിലീസ് ചെയ്യുന്ന അല്ലു അർജുന്‍റെ പുഷ്പ 2 വുമായുള്ള ക്ലാഷ് ഒഴിവാക്കാൻ നിർമ്മാതാക്കൾ റിലീസ് തീയതി മാറ്റുകയാണ് ഉണ്ടായത്. 

ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ റിലീസ് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് സൂചന നല്‍കിയിരിക്കുന്നു. പുഷ്പ 2വുമായി ക്ലാഷ് ഒഴിവാക്കിയ ചിത്രം വരുന്ന വര്‍ഷം ഫെബ്രുവരി 14ന് തീയറ്ററുകളില്‍ എത്തും എന്നാണ് വിവരം. 

Latest Videos

undefined

വിക്കി കൗശലിനെ ഛത്രപതി സംഭാജി മഹാരാജായി അവതരിപ്പിച്ചുകൊണ്ടുള്ള ടീസറാണ് നേരത്തെ ചിത്രത്തിന്‍റെതായി പുറത്ത് വന്നത്. ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. ലക്ഷ്മൺ ഉടേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മഡോക്ക് ഫിലിംസിന്‍റെ ബാനറിൽ സ്ട്രീ 2 നിർമ്മാതാവ് ദിനേശ് വിജനാണ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായിരുന്നു സ്ത്രീ 2. 

ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാനാണ് ഈ ചരിത്ര സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. വിക്കി കൗശൽ, അക്ഷയ് ഖന്ന, രശ്മിക മന്ദാന എന്നിവർക്കൊപ്പം അശുതോഷ് റാണ, ദിവ്യ ദത്ത, സുനിൽ ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്. 

2025 ഫെബ്രുവരി 19 ന് ഛത്രപതി ശിവാജി മഹാരാജ് ജയന്തിയോട് അടുത്ത് നില്‍ക്കുന്ന ദിവസം എന്നതിനാല്‍  റിലീസ് തീയതിക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നത്. അതേ സമയം ഡിസംബര്‍ അവസാനം പ്രഖ്യാപിച്ചിരിക്കുന്ന ബേബി ജോണ്‍ എന്ന വരുണ്‍ ധവാന്‍ ചിത്രവും ചിലപ്പോള്‍ പുഷ്പ 2 വിന്‍റെ പ്രകടനത്തിന് അനുസരിച്ച് റിലീസ് തീയതി മാറ്റിയേക്കും എന്നും വിവരമുണ്ട്. 

കൊച്ചിയെ ഇളക്കിമറിച്ച് അല്ലു അർജുന്‍; സ്വീകരണമൊരുക്കാന്‍ എത്തിയത് ജനസാ​ഗരം; ഒപ്പം രശ്മികയും

അനിമലിനെ കടത്തിവെട്ടിയോ പുഷ്പ 2; ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പടമോ? റണ്‍ ടൈം റിപ്പോര്‍ട്ട്

 

click me!