രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സിഎസ്‌കെ ടീമില്‍ മാറ്റമുണ്ടായേക്കും; സാധ്യത ഇലവന്‍ അറിയാം

First Published | Sep 22, 2020, 2:31 PM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാംജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങുന്നു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിനും ചെന്നൈയ്ക്കായിരുന്നു ജയം. ഇന്നും വിജയത്തില്‍ കുറഞ്ഞൊന്നും ധോണിയും സംഘവും പ്രതീക്ഷിക്കുന്നുണ്ടാവില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങളുണ്ടാവുമെന്നാണ് സൂചനകള്‍. സാധ്യത ഇവലന്‍ നോക്കാം...

ഷെയ്ന്‍ വാട്‌സണ്‍ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പരാജയപ്പെട്ടെങ്കിലും ഇന്നും പ്ലെയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. ധോണിയുടെ വിശ്വസ്ഥരില്‍ ഒരാളാണ് വാട്‌സണ്‍.
undefined
ഋതുരാജ് ഗെയ്കവാദ്കൊവിഡില്‍ നിന്ന് മോചിതനായ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഇന്ന് ഗ്രൗണ്ടിലുണ്ടാവും. ഋതുരാജ് വരുന്നതോടെ മുരളി വിജയുടെ സ്ഥാനം തെറിക്കും.
undefined

Latest Videos


ഫാപ് ഡു പ്ലെസിസ്58 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ദക്ഷിണാഫ്രിക്കന്‍ താരം ധോണിപ്പടയെ വിജയത്തിലേക്ക് നയിച്ചു. രാജസ്ഥാനെതിരായ മത്സരത്തില്‍ നിര്‍ണായക പങ്കുതന്നെ താരത്തിന് വഹിക്കാനുണ്ടാവും. ഫീല്‍ഡങ്ങില്‍ തിളങ്ങിയ താരം മൂന്ന് വിലപ്പെട്ട ക്യാച്ചുകളും സ്വന്തമാക്കിയിരുന്നു.
undefined
അമ്പാട്ടി റായുഡുകഴിഞ്ഞ മത്സരത്തിലെ വിജയശില്‍പിയായിരുന്നു റായുഡു. 48 പന്തില്‍ 71 റണ്‍സ് നേടിയ താരം മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമാണ്. ഓപ്പണര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ടീമിന് തുണയായത് റായുഡു- ഫാഫ് കൂട്ടുകെട്ടായിരുന്നു.
undefined
എം എസ് ധോണികഴിഞ്ഞ മത്സരത്തില്‍ വാലറ്റത്താണ് ധോണി ബാറ്റിങ്ങിനിറങ്ങിയത്. തന്ത്രപരമായി നീക്കമായിരുന്നത്. ഇടങ്കയ്യന്മാരായ രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവര്‍ക്ക് അവസരം നല്‍കി. ഇരുവരും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു.
undefined
കേദാര്‍ ജാദവ്കഴിഞ്ഞ മത്സരത്തില് ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയിരുന്നില്ല. എന്നാല്‍ ഇത്തവമ ടീമില്‍ നിന്ന് ഒഴിവാക്കാനും സാധ്യതയില്ല. ചെന്നൈ മധ്യനിരക്ക് കരുത്ത് പകരാന്‍ ജാദവ് ടീമിലുണ്ടാവും.
undefined
രവീന്ദ്ര ജഡേജസ്പിന്‍ ഓള്‍റൗണ്ടര്‍. മുംബൈ ഇന്ത്യന്‍സിനെതിരെ തല്ല് മേടിച്ചെങ്കിലും രണ്ട് വിക്കറ്റ് വീഴ്ത്തി. 5 പന്തില്‍ 10 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി.
undefined
സാം കറന്‍മുംബൈ ഇന്ത്യന്‍സിനെതിരെ ആറ് പന്തില്‍ 18 റണ്‍സെടുത്ത കറന്‍ ഒരു വിക്കറ്റും ഒരു ക്യാച്ചും സ്വന്തമാക്കി. അതും അരങ്ങേറ്റ മത്സരത്തില്‍ തന്നെ. ചെന്നൈയ്ക്ക് എക്‌സ്ട്രാ ബൗളര്‍ കൂടിയാണ കറന്‍. ഇന്ന് രാജസ്ഥാനെതിരേയും ഒരു മാസ്മരിക പ്രകടനമാണ് ചെന്നൈ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
undefined
ദീപക് ചാഹര്‍കൊവിഡില്‍ നിന്ന് മുക്തനായെത്തിയ ചാഹര്‍ രണ്ട് വിക്കറ്റുകളാണ് മുംബൈ ഇന്ത്യന്‍സിനെതിരെ സ്വന്തമാക്കിയത്. ബാറ്റിങ്ങിലും താരം തിളങ്ങുമെന്ന് നേരത്തെ തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ ഇന്നും ചെന്നൈ നിരയിലുണ്ടാവും.
undefined
പിയൂഷ് ചൗളയുഎഇയിലെ സ്ലോ പിച്ച് സ്പിന്നര്‍മാര്‍ നന്നായി മുതലെടുക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയ്്ക്ക് വേണ്ടി ഒരു വിക്കറ്റാണ് ചൗള വീഴ്ത്തിയത്. എന്നാല്‍ നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്.
undefined
ലുങ്കി എന്‍ഗിടിമുംബൈക്കെതിരെ ആദ്യ രണ്ട് ഓവറുകളില്‍ തല്ലുമേടിച്ച എന്‍ഗിടി പിന്നീട് ചെന്നൈയെ മത്സരത്തിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അവസാന രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുനല്‍കിയ താരം രണ്ട് നിര്‍ണായ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
undefined
click me!