ഇന്ന് ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരം; ഇവരെ ശ്രദ്ധിക്കണം

First Published | Sep 20, 2020, 3:27 PM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. വൈകിട്ട് 7.30ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. യുഎഇയിലെ മറ്റുഗ്രൗണ്ടുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ ഗ്രൗണ്ടായതിനാല്‍ വലിയ സ്‌കോര്‍ പിറക്കുമെന്നാണ് വിലയിരുത്തില്‍. ഏതായാലും ഇരുടീമിലേയും ശ്രദ്ധിക്കേണ്ട താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

ശ്രേയസ് അയ്യര്‍കഴിഞ്ഞ സീസണില്‍ ശ്രദ്ധേയമായ ക്യാപ്റ്റന്‍സിയായിരുന്നു അയ്യരുടേത്. പലരും ഡല്‍ഹി ക്യാപ്റ്റനെ അഭിനന്ദിച്ച് രംഗത്തെത്തി. ശ്രേയസിന് കീഴില്‍ ടീം ആദ്യ നാലിലെത്തി. ബാറ്റിങ്ങിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 16 മത്സരങ്ങളില്‍ നിന്ന് 463 റണ്‍സാണ് ശ്രേയസ് നേടിയത്. കഴിഞ്ഞ ഐപിഎല്‍ സീസണിലായിരുന്നു താരം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും.
undefined
ഋഷഭ് പന്ത്അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടുത്തകാലത്ത് കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് പന്ത്. എന്നാല്‍ ഐപിഎല്ലിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 2018ല്‍ 700ന് അടുത്തും കഴിഞ്ഞ സീസണില്‍ 488 റണ്‍സും താരം നേടിയിരുന്നു. ഡല്‍ഹിയുടെ ഗെയിം ചേഞ്ചേറായി വിലയിരുത്തപ്പെടുന്ന പന്ത് ഒരിക്കല്‍കൂടി തിളങ്ങുമെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്.
undefined

Latest Videos


കഗിസോ റബാദദക്ഷിണാഫ്രിക്കന്‍ താരമായ റബാദയ്ക്ക് ഒരു വിക്കറ്റ് വ്യത്യാസത്തിലാണ് ഡല്‍ഹി താരത്തിന് കഴിഞ്ഞ വര്‍ഷത്തെ പര്‍പ്പിള്‍ ക്യാപ്പ് നഷ്ടമായത്. 12 മത്സരത്തില്‍ നിന്ന് 25 വിക്കറ്റാണ് താരം നേടിയത്. ഇതുവരെ 18 ഐപിഎല്‍ മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള റബാദ 31 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
undefined
കെ എല്‍ രാഹുല്‍ടീം ക്യാപ്റ്റനായ രാഹുല്‍ ആദ്യമായിട്ടാണ് ഒരു ഐപിഎല്‍ ടീമിനെ നയിക്കുന്നത്. 2018ലാണ് താരം പഞ്ചാബിലെത്തുന്നത്. താരലേലത്തില്‍ നാല് ടീമുകള്‍ രാഹുലിന് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നായി 593 റണ്‍സാണ് രാഹുല്‍ നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും.
undefined
നിക്കോളാസ് പൂരന്‍കഴിഞ്ഞ സീസണില്‍ പഞ്ചാബിന് വേണ്ടി മോശം പ്രകടനമായിരുന്നു വെസ്റ്റ് ഇന്‍ഡീസ് താരത്തിന്റേത്. 11 മത്സരങ്ങളില്‍ നിന്ന് 245 റണ്‍സും താരം സ്വന്തമാക്കി. ഇതില്‍ 45 പന്തില്‍ നിന്ന് നേടിയ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. ഇത്തവമ സ്ഥിരത കാണിക്കുമെന്നും ടീമിന്റെ നെടുംതൂണാകുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.
undefined
മുജീബ് ഉര്‍ റഹ്മാന്‍ഐപിഎല്‍ അരങ്ങേറ്റം മുതല്‍ തിളങ്ങിയിട്ടുള്ള താരമാണ് മുജീബ് ഉര്‍ റഹ്മാന്‍. അഫ്ഗാന്‍ സ്പിന്നറായ മുജീബ് ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായിരുന്നു. 11 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
undefined
click me!