ഇന്ത്യയുടെ നിശബ്ദ പോരാളി; ലോകകപ്പ് ഹീറോ ഗൗതം ഗംഭീറിന്റെ പിറന്നാള്‍ ആഘോഷമാക്കി ക്രിക്കറ്റ് ലോകം
First Published | Oct 14, 2020, 2:25 PM ISTഎം എസ് ധോണിക്ക് കീഴില്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ വ്യക്തമായ പങ്കുണ്ടായിരുന്നു മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്. കിരീടം നേടിയ ഏകദിന ലോകകപ്പ് ഫൈനലിലും ടി20 ലോകകപ്പ് ഫൈനലിലും ഗംഭീറായിരുന്നു ടോപ് സ്‌കോറര്‍. ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ 75 റണ്‍സാണ് നേടിയത്. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ 97 റണ്‍സും. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍ നേടിയ ഒരേയൊരു താരമാണ് ഗംഭീര്‍. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനൊപ്പം ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്ത് 4412 റണ്‍സാണ് ഗംഭീര്‍ നേടിയത്. ഒരിക്കല്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് ഇരുന്നിട്ടുമുണ്ട്. ഐപിഎല്ലില്‍ ഗംഭീറിന് കീഴിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് കിരീടങ്ങള്‍ നേടിയത്. മുന്‍ താരത്തിന് ഇന്ന് 39 വയസ് പൂര്‍ത്തിയായി. ഇന്ത്യയുടെ വിജയങ്ങളിലെല്ലാം പ്രധാന പങ്കുവഹിച്ച ഗംഭീര്‍ നിശബ്ദനായ പോരാളി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യക്ക് വേണ്ടി കളിച്ച 147 ഏകദിനങ്ങളില്‍ നിന്ന് 5238 റണ്‍സാണ് താരം അടിച്ചെടുത്തത്. 58 ടെസ്റ്റില്‍ 4154 റണ്‍സും നേടി. ടി20യിലാവട്ടെ 37 മത്സരങ്ങളില്‍ നിന്ന് 932 റണ്‍സെടുത്തു. ഐപിഎല്‍
സെന്‍സേഷന്‍ ദേവ്ദത്ത് പടിക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ ഗംഭീറിന് ആശംസകള്‍ അറിയിച്ചു. ആരാധകരും മുന്‍ താരങ്ങളും ആഘോഷമാക്കിയിരിക്കുകയാണ് ഗംഭീറിന്റെ പിറന്നാള്‍. ചില പോസ്റ്റുകള്‍ കാണാം...