ബിരുദപഠനം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിട്ട് മലാല യൂസഫ്സായി. പെണ്‍കുട്ടികളുടെ വിദ്യാഭാസത്തിനായി നടത്തിയ പോരാട്ടങ്ങള്‍ക്ക് 2014ല്‍ നോബേല്‍ പുരസ്കാരം നേടിയ മലാല ഓക്സ്ഫോഡ് സര്‍വ്വകലാശാലയില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.
undefined
ഫിലോസഫി, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയമീംമാംസ എന്നീ വിഷയങ്ങളിലായിരുന്നു മലാലയുടെ ബിരുദപഠനം.
undefined
മുന്‍പോട്ട് എന്താണെന്ന് അറിയില്ല, പക്ഷേ ഇപ്പോള്‍ വായിക്കാനും നെറ്റ്ഫ്ലിക്സിലെ സീരീസ് കാണാനും ഉറങ്ങാനും പോവുന്നുവെന്നാണ് പഠനം പൂര്‍ത്തിയായതിനേക്കുറിച്ച് മലാല ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിക്കുന്നത്.
undefined
2012 ഒക്ടോബര്‍ 9ന് താലിബാന്‍ ഭീകരരുടെ വെടിയേറ്റതിന് പിന്നാലെയാണ് മലാല യൂസഫ്സായി വാര്‍ത്തകളില്‍ നിറയുന്നത്.
undefined
പാകിസ്ഥാനിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണമെന്ന ആവശ്യം മുന്നോട്ട് വച്ച് പ്രവര്‍ത്തനം ആരംഭിച്ചതിന്‍റെ പേരിലാണ് ചെറു പ്രായത്തില്‍ തന്നെ മലാല താലിബാന്‍ തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടത്. തലയ്ക്കും നെഞ്ചിലുമടക്കം വെടിയേറ്റ മലാല തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്.
undefined
ചികിത്സാര്‍ത്ഥം ബ്രിട്ടനിലെത്തിയ മലാലയ്ക്ക് ഓക്സ്ഫോഡ് സര്‍വ്വകലാശാലയില്‍ ബിരുദപഠനത്തിന് അവസരമൊരുങ്ങുകയായിരുന്നു.
undefined
സമാധാനത്തിനുള്ള നോബേല്‍ നേടിയ പ്രായം കുറഞ്ഞയാളായ മലാലയ്ക്ക് കനേഡിയന്‍ ഓണററി പൗരത്വം ലഭിച്ചിരുന്നു.
undefined
സ്വാത്ത് താഴ്വരയിൽ താലിബാൻ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009-ൽ പതിനൊന്നു വയസ്സുള്ളപ്പോൾ ബിബിസിക്കു വേണ്ടി എഴുതാൻ തുടങ്ങിയ ബ്ലോഗാണ് മലാലയെ താലിബാന്‍റെ നോട്ടപ്പുള്ളിയാക്കിയത്.
undefined
മലാലയുടെ ജന്മദിനം ഐക്യരാഷ്ട്രസഭ മലാല ദിനമായി ആചരിക്കുന്നു.
undefined