ഡിസംബറിൽ രാജ് കപൂറിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിക്കുന്ന ഒരു ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്ന് രൺബീർ കപൂർ പ്രഖ്യാപിച്ചു.
പനാജി: ഡിസംബറിൽ ജന്മശതാബ്ദി ആഘോഷിക്കു മുത്തച്ഛനും മുതിർന്ന ചലച്ചിത്രകാരനുമായ രാജ് കപൂറിന്‍റെ ഓര്‍മ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്‍റെ സിനിമകൾ പ്രദർശിപ്പിക്കുന്ന ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്ന് ബോളിവുഡ് താരം രൺബീർ കപൂർ ഞായറാഴ്ച പ്രഖ്യാപിച്ചു.
ഡിസംബർ 14 ന് രാജ് കപൂറിന്‍റെ നൂറാം ജന്മദിനത്തിന് മുന്നോടിയായി രാജ് കപൂറിനെ ആദരിക്കാൻ ഗോവയിലെ 55-ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ യിൽ ചലച്ചിത്ര നിർമ്മാതാവ് രാഹുൽ റാവെയ്‌ലുമായി സംസാരിക്കുകയായിരുന്നു ബോളിവുഡ‍് സൂപ്പര്‍ താരം.
undefined
നാഷണൽ ഫിലിം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻഎഫ്‌ഡിസി), നാഷണൽ ഫിലിം ആർക്കൈവ്‌സ് ഓഫ് ഇന്ത്യ (എൻഎഫ്എഐ), ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്), അമ്മാവൻ കുനാൽ കപൂർ എന്നിവർ ചേർന്ന് ഫിലിം ഫെസ്റ്റിവലിനായി രാജ് കപൂറിന്‍റെ 10 ചിത്രങ്ങൾ റീമാസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് രണ്‍ബീര്‍ അറിയിച്ചു.
"ഞങ്ങൾ ഡിസംബർ 13 മുതൽ ഡിസംബർ 15 വരെ ഇന്ത്യയൊട്ടാകെ രാജ് കപൂർ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ പോകുന്നു. രാജ് കപൂറിന്‍റെ 10 ചിത്രങ്ങളുടെ പുനഃസ്ഥാപിച്ച പതിപ്പ് ഞങ്ങൾ പ്രദർശിപ്പിക്കും" ഗോവയിലെ കലാ അക്കാദമിയിലെ ഓഡിറ്റോറിയത്തിൽ സംവാദത്തിനിടെ രണ്‍ബീര്‍ പറഞ്ഞു.
പരേതനായ മുത്തച്ഛനെക്കുറിച്ച് ഒരു ബയോപിക് നിർമ്മിക്കാനുള്ള തന്‍റെ സ്വപ്നത്തെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുള്ള നടൻ തന്‍റെ സിനിമയിലെ "ഗോഡ്ഫാദർ", ചലച്ചിത്ര സംവിധായകന്‍ സഞ്ജയ് ലീല ബൻസാലിയുമായി ഇതിന്‍റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.
1959ലെ അനാരിയിലെ കിസി കി മസ്‌കരൂൺ പെ ഹോ നിസാറാണ് എന്ന ഗാനമാണ് തന്‍റെ രണ്ട് വയസുള്ള മകളെ കേള്‍പ്പിച്ച രാജ് കപൂർ ചിത്രത്തിലെ ഗാനമെന്നും താരം വെളിപ്പെടുത്തി.
ലവ് & വാർ എന്ന സിനിമയിൽ ബൻസാലിയുമായി വീണ്ടും ഒന്നിക്കുന്നതിന്‍റെ ആവേശത്തിലാണ് രൺബീര്‍. 2007-ലെ സാവരിയ എന്ന ചിത്രത്തിലൂടെ രണ്‍ബീറിനെ സിനിമയില്‍ എത്തിച്ചത് സഞ്ജയ് ലീല ബൻസാലി ആയിരുന്നു.
ബറോസിനെ അങ്ങ് അനുഗ്രഹിച്ചത് വലിയ ബഹുമതി; അമിതാഭ് ബച്ചനോട് മോഹന്‍ലാല്‍
'ചെരുപ്പ് ഊരി ഹീറോയോട് ചോദിച്ചു, അടി രഹസ്യമായി വേണോ പരസ്യമായി വേണോ?':ഖുശ്ബു