നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍
First Published | Mar 13, 2020, 11:01 AM ISTഇരുപത്തൊന്നാം നൂറ്റാണ്ടിലെ നിശ്ചലമാക്കിയ രോഗാണുവെന്ന പദവിയിലേക്ക് ഏറ്റവും വേഗത്തിലാണ് കൊവിഡ് 19 -ന്‍റെ യാത്ര. പ്രതിരോധിക്കുവാനായി മനുഷ്യന്‍ തന്‍റെതായ ഇടത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. സജീവമായ ലോക നഗരങ്ങളില്‍ ഇന്ന് മനുഷ്യഗന്ധമില്ലാതായിരിക്കുന്നു. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍, കളിക്കളങ്ങള്‍, റോഡുകള്‍ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യ തലസ്ഥാനങ്ങള്‍ എല്ലാം ഇന്ന് മനുഷ്യ സ്പര്‍ശമകന്ന സ്ഥലങ്ങളായി തീര്‍ന്നിരിക്കുന്നു. ആത്മീയാചാര്യന്മാര്‍, സന്ന്യാസികള്‍, പുരോഹിതര്‍, ആള്‍ദൈവങ്ങള്‍ എന്നിങ്ങനെ ദൈവീക വിശ്വാസവുമായി മനുഷ്യനെ ബന്ധിപ്പിച്ചവരും കൊറോണാ ഭയത്തിലാണ്. നിശബ്ദമായ മൈതാനങ്ങളില്‍ കസേരകള്‍ മാത്രം. കാണാം ലോകം ഭയക്കുന്ന കൊവിഡ് 19 - ന്‍റെ തേരോടിയ വീഥികള്‍.