തറയിൽ നി​ഗൂഢമായ കയ‍‍ർ, കുഴിച്ച് നോക്കിയ പ്ലംബർ ഞെട്ടി; ലോഹപ്പെട്ടിയിൽ അപൂർവ നിധി ശേഖരം, സംഭവം ഓസ്ട്രിയയിൽ

By Web Team  |  First Published Nov 24, 2024, 1:50 PM IST

കുഴിച്ച് നോക്കിയപ്പോൾ രണ്ടാം ലോകമഹായുദ്ധ കാലത്തെ സ്വർണനാണയങ്ങളാണ് കണ്ടെത്തിയത്. 


വിയന്ന: ഓസ്ട്രിയയിൽ അപൂ‍ർവ നിധി കണ്ടെത്തി പ്ലംബർ. ഒരു കെട്ടിടം പുനർനിർമ്മിക്കുന്നതിനിടെ കണ്ടെത്തിയ കയർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് നിധിയിൽ എത്തിച്ചേർന്നത്. ബേസ്മെന്റിന്റെ നിർമ്മാണ ജോലികൾ നടത്തുന്നതിനിടെയാണ് ഒരു കയർ പ്ലംബറുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുഴിച്ച് നോക്കുകയായിരുന്നു. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലാണ് സംഭവം. 

കുഴിയെടുത്ത് കയറിൻ്റെ അറ്റത്ത് എത്തിയപ്പോൾ നിധിയടങ്ങിയ തുരുമ്പിച്ച ഒരു ലോഹപ്പെട്ടി കണ്ടെത്തി. ഏകദേശം 2.4 ദശലക്ഷം ഡോളർ വിലമതിക്കുന്ന 66 പൗണ്ട് ഭാരമുള്ള സ്വർണനാണയങ്ങളാണ് ഈ പെട്ടിയിൽ ഉണ്ടായിരുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്തെ സ്വർണനാണയങ്ങളാണിവ. ഓരോ നാണയത്തിലും മൊസാർട്ടിൻ്റെ മുദ്ര പതിപ്പിച്ച ചിത്രം ഉണ്ടായിരുന്നു. 15 വയസ് മുതൽ നിർമ്മാണ തൊഴിലുകൾ ചെയ്യുന്നുണ്ടെന്നും ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്നും പ്ലംബർ പറഞ്ഞു. 

Latest Videos

undefined

നിധി കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഓസ്ട്രിയയിൽ ചില നിയമങ്ങളുണ്ട്. നിധി കണ്ടെത്തുന്ന വ്യക്തിയ്ക്കും നിധി കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയ്ക്കും ഇത് തുല്യമായി വീതിച്ചെടുക്കാം. അടുത്തിടെ ഇം​ഗ്ലണ്ടിൽ സമാനമായ രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഏഴ് പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം ഒരു കർഷകൻ്റെ കൃഷിയിടത്തിൽ നിന്ന് 5.6 മില്യൺ ഡോളർ വിലമതിക്കുന്ന 2,584 വെള്ളി നാണയങ്ങൾ കണ്ടെത്തിയിരുന്നു. 1066 മുതൽ 1088 വരെയുള്ള കാലത്ത് ഉപയോ​ഗിച്ചിരുന്ന വെള്ളി നാണയങ്ങളാണ് കണ്ടെത്തിയത്. മറ്റൊരു കേസിൽ, ഇംഗ്ലണ്ടിൽ നിന്നുള്ള ദമ്പതികൾ 100 സിവിൽ നാണയങ്ങൾ കണ്ടെത്തിയിരുന്നു. 17-ാം നൂറ്റാണ്ടിലെ ഒരു കെട്ടിടം അവരുടെ വസ്തുവിൽ പുനർനിർമ്മിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ഒന്നാം ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലം മുതലുള്ള നാണയങ്ങൾ ഇവർക്ക് ലഭിച്ചത്. 

READ MORE: ഇന്ത്യയിൽ ഒറ്റ ദിവസം എണ്ണിയത് 64 കോടി വോട്ടുകൾ, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല; പ്രശംസിച്ച് എലോൺ മസ്ക്

click me!