ത്രിപുരയില്‍ രാഷ്ട്രീയ സംഘര്‍ഷം; അഞ്ച് മാധ്യമ സ്ഥാപനങ്ങളും രണ്ട് സിപിഎം ഓഫീസും അക്രമികള്‍ കത്തിച്ചു
First Published | Sep 10, 2021, 11:49 AM IST
സംഘര്‍ഷാവസ്ഥ തുടരുന്ന ത്രിപുരയില്‍ അഞ്ച് മാധ്യമ സ്ഥാപനങ്ങളും രണ്ട് സിപിഎം ഓഫീസുകള്‍ക്കും അക്രമികള്‍ തീയിട്ടു. പിബി 24, പ്രതിബാദി കലാം, കൽമർ ശക്തി, ഡെയ്‌ലി ദേശാർക്കഥ, ദുരന്ത ടിവി എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ ബുധനാഴ്ച വൈകുന്നേരം കയറിയ അക്രമികള്‍ സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമം ബിജെപി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ ആരോപിച്ചു. ത്രിപുരയിലെ അക്രമങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ വിമർശിച്ചു. അക്രമങ്ങൾ നടക്കുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. എന്നിട്ടും ഇവർ കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നുവെന്നും സിപിഎം ആരോപിക്കുന്നു. എന്നാല്‍, ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു.
Fascistic assaults.
— Sitaram Yechury (@SitaramYechury) September 8, 2021
CPIM offices across Tripura continue to be attacked by the ruling BJP. Thousands of party workers injured, party properties destroyed including houses of party leaders.
Shall be resisted and defeated. pic.twitter.com/WZ81DAODXY