World Obesity Day 2022 : ലോക പൊണ്ണത്തടി ദിനം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാരം കുറയ്ക്കാം

First Published | Mar 3, 2022, 8:33 PM IST

നാളെ മാർച്ച് 4. ലോക പൊണ്ണത്തടി ദിനം. പ്രധാനമായും ഭക്ഷണക്രമീകരണത്തിലെ അശാസ്ത്രീയമായ സമീപനമാണ് അമിതവണ്ണം എന്ന ശാരീരികാവസ്ഥയിലേക്ക് നയിക്കുന്നത്. സ്വാഭാവികമായും ശരീരഭാരവും വണ്ണവും വര്‍ധിക്കുകയും അത് അമിതവണ്ണമായി മാറുകയും ചെയ്യുന്നു.

'എല്ലാവരും പ്രവർത്തിക്കേണ്ടതുണ്ട്' എന്നതാണ് ഈ വർഷത്തെ പ്രമേയം. 2015-ൽ ആദ്യമായി ലോക പൊണ്ണത്തടി ദിനം ആചരിച്ചു.  2017-ലെ ലോക പൊണ്ണത്തടി ദിനത്തിനായി തിരഞ്ഞെടുത്ത ആശയമായിരുന്നു 'പൊണ്ണത്തടി ഇപ്പോൾ ചികിത്സിക്കുക, പിന്നീട് അനന്തരഫലങ്ങൾ ഒഴിവാക്കുക'.

ഭക്ഷണക്രമീകരണത്തിലെ അശാസ്ത്രീയതയ്ക്ക് പുറമെ വ്യായാമക്കുറവ്, ജങ്ക് ഫുഡ് കഴിക്കുക, ഇരുന്നുകൊണ്ട് ദീര്‍ഘനേരം ജോലി ചെയ്യുക തുടങ്ങിയവ പൊണ്ണത്തടിയ്ക്ക് കാരണമാകുന്നു.


വിറ്റാമിൻ ഡി സപ്ലിമെന്റേഷൻ എല്ലുകളുടെയും രോഗപ്രതിരോധ സംവിധാനത്തിന്റെയും ആരോഗ്യത്തിന് മാത്രമല്ല, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ (ഹൃദ്രോഗം, പ്രമേഹം, ചില മാരകരോഗങ്ങൾ എന്നിവ പോലുള്ളവ) ഒഴിവാക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. 
 

 ഉറക്കക്കുറവും ഗുണനിലവാരമില്ലാത്ത ഉറക്കവും ഇൻസുലിൻ പ്രതിരോധം, നാഡീസംബന്ധമായ പ്രശ്നങ്ങൾ, ശരീരഭാരം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രധാന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. 

ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം മുതൽ ദഹന സംബന്ധമായ തകരാറുകൾ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും സമ്മർദ്ദം ഒരു പ്രധാന കാരണമാണ്.
 

അമിതവണ്ണമുള്ളവർക്ക് പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ മാത്രമല്ല ക്യാൻസർ വരാനുള്ള സാധ്യതയും കൂടുതലാണ്. പുരുഷൻമാരിൽ ആറിലൊന്ന് കാൻസർ മരണവും സ്ത്രീകളിൽ ഏഴിലൊന്ന് കാൻസർ മരണവും അമിതവണ്ണവുമായി ബന്ധപ്പെട്ടതാണെന്ന് മുംബൈയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ അഡ്വാൻസ്ഡ് ഓങ്കോ സർജറി യൂണിറ്റ് ഡയറക്ടർ ഡോ അനിൽ ഹെറൂർ പറഞ്ഞു.
 

പൊണ്ണത്തടി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചുവരുന്നതായി വിദഗ്ധർ പറയുന്നു.

വ്യായാമം പതിവാക്കണം. ഇതുവഴി ശരീരത്തിലെ വലിയ അളവ് കലോറി കുറയും. ആരോഗ്യകരമായ ശരീരം നിലനിർത്താനും കൃത്യമായ വ്യായാമം സഹായിക്കും. 
 

പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യത്തിന് കഴിക്കുക. മധുരപലഹാരങ്ങളും എണ്ണയിൽ പൊരിച്ചതും ഒഴിവാക്കണം. ഇടനേരത്ത് ചിപ്‌സുകളും മറ്റും കൊറിക്കുന്നത് വണ്ണം കൂടാൻ കാരണമാവും. ജങ്ക് ഫുഡുകൾ ഒഴിവാക്കുക.
 

ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ധാരാളം വെള്ളം കുടിച്ചാൽ വിശപ്പ് കുറയാനും അതുവഴി അമിത ഭക്ഷണം ഒഴിവാക്കാനും സാധിക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണനിയന്ത്രണത്തെ സഹായിക്കും

Latest Videos

click me!