'വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി'; യുവതിയോട് യാത്ര പറയാനെത്തിയത് ആരെന്ന് കണ്ടോ? 

By Web Team  |  First Published Dec 15, 2024, 10:16 AM IST

മിത്തു എന്നാണ് തത്തയുടെ പേര്. കുറേ കാലമായി ഈ തത്തയെ കാണാറില്ലായിരുന്നു എന്നും താൻ സ്ഥലം മാറിപ്പോകുന്നത് അറിഞ്ഞു വന്നതാണോ എന്നുമൊക്കെ രാധിക ചോദിക്കുന്നുണ്ട്. 


മനോഹരങ്ങളായ ഒരുപാട് വീഡിയോകൾ ഓരോ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അങ്ങേയറ്റം നെ​ഗറ്റീവായ വീഡിയോകൾക്കിടയിൽ നമ്മുടെ ചുണ്ടിൽ പുഞ്ചിരി വിടർത്തുന്ന തരത്തിലുള്ള വീഡിയോകളായിരിക്കും അവ. അങ്ങനെ മനോഹരമായ ഒരു വീഡിയോയാണ് ഇതും. 

മനുഷ്യരും മറ്റ് ജീവജാലങ്ങളും തമ്മിൽ കാലങ്ങളായി മനോഹരമായ ഒരു ബന്ധം നിലനിൽക്കുന്നുണ്ട്. ചിലരാവട്ടെ മറ്റ് മനുഷ്യരേക്കാൾ പക്ഷികളേയും മൃ​ഗങ്ങളേയും സ്നേഹിക്കുന്നവരായിരിക്കും. അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇത്. 

Latest Videos

രാധിക എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഒരു പക്ഷിനിരീക്ഷകയാണ് രാധിക എന്നാണ് അവരുടെ പ്രൊഫൈലിൽ നിന്നും മനസിലാവുന്നത്. വീട് മാറിപ്പോകാനുള്ള തയ്യാറെടുപ്പിനിടെ ഒരു തത്ത അവളുടെ അരികിലെത്തുന്നതാണ് വീഡിയോയിൽ കാണാനാവുക. ആ തത്തയോട് അവൾ എങ്ങനെയാണ് ​ഗുഡ്ബൈ പറയുന്നത് എന്നതും വീഡിയോയിൽ‌ കാണാം. 

മിത്തു എന്നാണ് തത്തയുടെ പേര്. കുറേ കാലമായി ഈ തത്തയെ കാണാറില്ലായിരുന്നു എന്നും താൻ സ്ഥലം മാറിപ്പോകുന്നത് അറിഞ്ഞു വന്നതാണോ എന്നുമൊക്കെ രാധിക ചോദിക്കുന്നുണ്ട്. 

undefined

'പാക്കിംഗും ഷിഫ്റ്റിംഗും ഒക്കെയായി ഞങ്ങൾ തിരക്കിലായിരുന്നു. ആ സമയത്ത് വളരെ കാലത്തിന് ശേഷം അവൻ പെട്ടെന്ന് ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടു. മാറിപ്പോകുന്നതിന് മുമ്പ് അവനെ കാണുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. ഇത് വളരെ വൈകാരികമായിരുന്നു. വിടപറയാൻ വന്നതുപോലെയായിരുന്നു അത്. അവൻ പോയ ശേഷം ഞാനവിടെ ഇരുന്നു ചിന്തിച്ചു... ഞാൻ ഈ സ്ഥലം വിട്ടുപോവുകയാണ് എന്ന് അവൻ എങ്ങനെയെങ്കിലും അറിഞ്ഞിരുന്നോ?' എന്നാണ് രാധിക വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്. 

ഒരുപാടുപേരാണ് ഈ വൈകാരികമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'കരഞ്ഞുപോയി' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'മിത്തുവിനും നിങ്ങൾക്കും ഇത് വളരെ വൈകാരികമായ നിമിഷമായിരിക്കും' എന്നാണ് മറ്റൊരാൾ കുറിച്ചത്. 

അമ്പോ ആരായാലും പേടിക്കും; വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്ത് ഹിപ്പോ, ഭയന്ന് സഞ്ചാരികൾ, ദൃശ്യങ്ങൾ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!