മൊബൈൽ വേണ്ട: മൊബൈൽ നോക്കി ഉറങ്ങി പോകുന്നവരാണ് ഇന്ന് മിക്കവരും. എന്നാൽ ഇതിൽ നിന്നും പുറത്തേക്ക് വരുന്ന നീല വെളിച്ചം തലച്ചോറിനെ ഗുരുതരമായി ബാധിക്കാം. അതോടെ നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമാകും.
undefined
കിടപ്പുമുറിയില്‍ ഇവ ഒഴിവാക്കുക: കിടപ്പുമുറിയില്‍ ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍, ലാന്‍ഡ് ഫോണുകള്‍ എന്നിവ വയ്ക്കരുത്. കിടപ്പുമുറി ഉറങ്ങാനുള്ളതാണ്. അതിനാല്‍ ഉറക്കത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമായിരിക്കണം അവിടെയുണ്ടായിരിക്കേണ്ടത്.
undefined
ഭക്ഷണം നേരത്തെ കഴിക്കുക: ഉറങ്ങുന്നതിന് കുറഞ്ഞത് നാലുമണിക്കൂര്‍ മുമ്പെങ്കിലും ആഹാരം കഴിച്ചിരിക്കണം. അതേസമയം, വെള്ളം കുടിക്കുന്നതിന് തടസ്സമില്ല.
undefined
കൃത്യ സമയം ഉറങ്ങുക: എല്ലാ ദിവസവും ഉറക്കത്തിന് കൃത്യമായ സമയം നിശ്ചയിക്കുന്നത് കൃത്യമായി ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
undefined
വെളിച്ചം വേണ്ട: പൂര്‍ണമായും ഇരുട്ടുനിറഞ്ഞ അന്തരീക്ഷത്തിലായിരിക്കണം ഉറക്കം. കിടപ്പുമുറിയിലെ മുഴുവന്‍ വെളിച്ചവും അണയ്ക്കണം.
undefined