10 മണിക്കൂറിലധികം ഇരുന്നുള്ള ജോലിയാണോ? സൂക്ഷിക്കുക, പഠനം പറയുന്നത്

By Web Team  |  First Published Nov 24, 2024, 12:17 PM IST

അധികം നേരം ഇരുന്നുള്ള ജോലി ഹൃദ്രോ​ഗം മാത്രമല്ല പ്രമേ​​ഹം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു.


മണിക്കൂറോളം ഇരിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നമ്മുക്കറിയാം. കമ്പ്യൂട്ടറിന് മുന്നിൽ അധികം നേരം ഇരുന്നുള്ള ജോലി പ്രധാനമായും ഹൃദയത്തെയാണ് ബാധിക്കുക. പുതിയ പഠനം എന്താണെന്ന് അറിയേണ്ടേ?. 
ദിവസത്തിൽ പത്ത് മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് പുതിയ പഠനം.

മിക്ക ആളുകളും ദിവസത്തിൻ്റെ ഭൂരിഭാഗവും ശരാശരി 10 മണിക്കൂറിലധികം ഇരിക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവർത്തത്തെ ബാധിക്കാമെന്ന് മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ കാർഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റ് ഷാൻ ഖുർഷിദ് പറയുന്നു.

Latest Videos

undefined

ഉദാസീനമായ ജീവിതശൈലി ഹൃദയസ്തംഭനത്തിൻ്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ​ഗവേഷകർ പറയുന്നു. ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഹൃദയസ്തംഭനവും ഹൃദയ സംബന്ധമായ മറ്റ് പ്രശ്നങ്ങളും ഉണ്ടാകുന്നത് ഒരു പരിധി വരെ തടയാൻ സഹായിക്കുന്നതായി അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ ജേണലായ JACC-യിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

യുകെ ബയോ ബാങ്കിൽ നിന്ന് ശരാശരി 62 വയസുള്ള 90,000 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. എട്ട് വർഷം നീണ്ട പഠനത്തിൽ പങ്കെടുത്തവരിൽ അഞ്ച് ശതമാനം ആളുകളിൽ ഏട്രിയൽ ഫൈബ്രിലേഷൻ (ഹൃദയത്തിൻ്റെ മുകൾ അറകളിൽ ക്രമരഹിതമായ ഹൃദയമിടിപ്പുകൾ) വികസിച്ചതായി ​ഗവേഷകർ കണ്ടെത്തി.

അധികം നേരം ഇരുന്നുള്ള ജോലി ഹൃദ്രോ​ഗം മാത്രമല്ല പ്രമേ​​ഹം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു. വ്യായാമമൊന്നും ചെയ്യാതെ പത്ത് മണിക്കൂറിലധികം ഇരിക്കുന്നത് അമിതവണ്ണത്തിനുള്ള സാധ്യതയും കൂട്ടുന്നതായി ​ഗവേഷകർ പറയുന്നു. കമ്പ്യൂട്ടറിന് മുന്നിലിരുന്ന ജോലി ചെയ്യുന്നവർ ഒറ്റയിരിപ്പ് ഇരിക്കാതെ ഇടയ്ക്കിടെ നടക്കുകയോ ചെറിയ വ്യായാമങ്ങൾ ചെയ്യുകയോ ചെയ്യുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. 

മുടികൊഴിച്ചിൽ കുറഞ്ഞത് ഇങ്ങനെ ; ടിപ്സ് പങ്കുവച്ച് കരിഷ്മ തന്ന

click me!