ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ അഞ്ച് സൂപ്പർ ഫുഡുകൾ
First Published | Mar 6, 2023, 9:08 AM ISTഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കലോറിയോ മറ്റ് പോഷകങ്ങളോ പരിമിതപ്പെടുത്താതെ പോലും ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാനും മെലിഞ്ഞ പേശികളുടെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുകയും വിശപ്പ് കുറയ്ക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നതായി പഠനം പറയുന്നു.