കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' മാറാൻ ഇതാ സൂപ്പർ പൊടിക്കൈകൾ

First Published | Feb 2, 2023, 12:30 PM IST

കൺതടങ്ങളിലെ കറുത്ത പാട് മിക്കവരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഉറക്കമില്ലായ്മയും സ്ട്രെസുമൊക്കെ കൊണ്ടാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വാസ്തവത്തിൽ ഡാർക്ക് സർക്കിൾസിന് ഉറക്കം മാത്രമല്ല കാരണം മറ്റൊരു പ്രധാന കാരണം ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ടെലിവിഷൻ, തീർച്ചയായും ഫോണുകൾ എന്നിവയുടെ നിരന്തരമായ ഉപയോഗമാണ്. കുറഞ്ഞ മെലാനിൻ ഉള്ളവരിൽ കണ്ണുകൾക്ക് ചുറ്റും ഇരുണ്ട വൃത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്സുകൾ പരിചയപ്പെടാം...

റോസ് വാട്ടറിന് മണം മാത്രമല്ല ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും കഴിയുന്ന ഒരു മികച്ച ഉൽപ്പന്നമാണ്. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും കോട്ടൺ പാഡ് എടുത്ത് റോസ് വാട്ടർ ഉപയോഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുക. ശേഷം 15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുക.

ടീ ബാ​ഗിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ചർമ്മത്തിന് തിളക്കം നൽകുന്നു. കൂടാതെ, ഇതിലുള്ള കാറ്റെച്ചിനുകളെ ചെറുക്കുന്ന ബാക്ടീരിയകളുടെ സഹായത്തോടെ മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ നീക്കം ചെയ്യാൻ ഇതിന് കഴിയും. ടീ ബാഗുകളിൽ കോശജ്വലന സ്വഭാവമുണ്ട്. ഇത് കണ്ണിന് ചുറ്റമുള്ള ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാനും സഹായിക്കും.


ഉരുളക്കിഴങ്ങിലെ അസെലിക് ആസിഡ് സംയുക്തം കറുത്ത പാടുകൾ കുറയ്ക്കാനും മുഖത്തെ പാടുകൾ കുറയ്ക്കാനും ഹൈപ്പർപിഗ്മെന്റേഷൻ ക്രമേണ മങ്ങാനും സഹായിക്കുന്നു. ഉരുളക്കിഴങ്ങിന്റെ നീര് കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്യുന്നത് ചർമ്മം കൂടുതൽ ലോലമാകാനും കറുപ്പകറ്റാനും സഹായിക്കുന്നു.

വെള്ളരിക്കയാണ് മറ്റൊരു ചേരുവക. കൺതടത്തിലെ കറുത്ത പാട് നീക്കം ചെയ്യാൻ ഏറ്റവും നല്ലതാണ് വെള്ളരിക്ക. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കിൽ അരച്ചോ പത്ത് മിനിറ്റ്  കൺതടങ്ങളിൽ വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവർത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാൻ സഹായിക്കും. 

Latest Videos

click me!