നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവരാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

First Published | Oct 4, 2022, 3:52 PM IST

രാത്രി ഷിഫ്റ്റിൽ ജോലി നിരവദി പേർ ഇന്നുണ്ട്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ആളുകൾക്ക് പകൽ ഷിഫ്റ്റിലേതിന് സമാനമായ ജോലി സമ്മർദ്ദം അനുഭവപ്പെടുന്നു. പലപ്പോഴും ഷെഡ്യൂളിലെ മാറ്റം കാരണം ശരീരം വളരെയധികം മാറ്റങ്ങൾക്ക് വിധേയമാകുന്നു. രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്നത് ഗുരുതരമായ ചില ആരോഗ്യസ്ഥിതികൾ വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതയുണ്ടാക്കാമെന്ന് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു.

ക്രമരഹിതമായ ഉറക്ക സമയവും ക്രമരഹിതമായ ഭക്ഷണവും മുതിർന്നവരിൽ പൊണ്ണത്തടിക്ക് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് മുഴുവൻ ഉറക്കചക്രത്തെയും തടസ്സപ്പെടുത്തുന്നു. ഇത് വലിയ മാറ്റങ്ങളിലേക്ക് നയിക്കുന്നതായും അഞ്ജലി മുഖർജി പറഞ്ഞു.

രാത്രി വൈകി ഭക്ഷണം കഴിക്കുകയോ ജോലി സമയത്ത് അനാരോഗ്യകരമായ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് കാർബോഹൈഡ്രേറ്റ് ദഹിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തും. ഇത് പ്രമേഹത്തിനും മറ്റ് ഹൃദ്രോഗങ്ങൾക്കും കൂടുതൽ സാധ്യത നൽകുന്നു.
 


നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ക്രമക്കേടും എൻഡോമെട്രിയോസിസും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അടുത്തിടെ നടത്തിയ പഠനം പറയുന്നു. ഗർഭാശയത്തിലെ ഏറ്റവും ഉള്ളിലെ പാളിയാണ് 'എൻഡോമെട്രിയം'. 'എൻഡോമെട്രിയ' ത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ് 'എൻഡോമെട്രിയോസിസ്' എന്നറിയപ്പെടുന്നത്. ആഗോളതലത്തിൽ ഏകദേശം 10 ശതമാനം  പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളെ എൻഡോമെട്രിയോസിസ് ബാധിക്കുന്നുണ്ടെന്ന് ​ഗവേഷകർ പറയുന്നു. 

രാത്രി ജോലി ചെയ്യുന്നവർ കിട്ടുന്ന ഇടവേളകളിൽ ചായ, കാപ്പി, എനര്‍ജി ഡ്രിങ്കുകള്‍, സ്‌നാക്‌സ് എന്നിവ  കഴിക്കുന്നത് പതിവാണ്. എന്നാൽ ഇത് ശരീരത്തിൽ വലിയൊരു തോതിൽ കൊഴുപ്പ് കൂട്ടുമെന്നും പഠനത്തിൽ പറയുന്നു. 

world heart day

സ്ഥിരമായി നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്താൽ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം. നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്ക് ഹൃദ്രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് ഊർജ്ജം കുറയ്ക്കുകയും ശരീരഭാരം കൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ആളുകൾ സാധാരണ ഷെഡ്യൂളിൽ ഉള്ളവരേക്കാൾ 24 മണിക്കൂറിനുള്ളിൽ കുറഞ്ഞ ഊർജ്ജം ചെലവഴിക്കുന്നു. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കുമുള്ള അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് കൊളറാഡോ ബോൾഡർ സർവകലാശാലയുടെ നേതൃത്വത്തിലുള്ള പുതിയ പഠനം പറയുന്നു.

Latest Videos

click me!