സയ്യിദ് മുഷതാഖ് അലി ഫൈനല്‍: മുംബൈക്കെതിരെ മധ്യപ്രദേശിന് തുടക്കം പാളി, രണ്ട് വിക്കറ്റ് നഷ്ടം

By Web Team  |  First Published Dec 15, 2024, 5:12 PM IST

റണ്‍വേട്ടയില്‍ മുന്നിലുള്ള അജിന്‍ക്യ രാഹനെയിലാണ് മുംബൈയുടെ പ്രതീക്ഷ.


ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്കെതിരെ, മധ്യ പ്രദേശിന് മോശം തുടക്കം. ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മധ്യ പ്രദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ മൂന്നിന് 50 എന്ന നിലയിലാണ്. ഷാര്‍ദുല്‍ ഠാക്കൂറാണ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. അഥര്‍വ അങ്കോളേക്കര്‍ ഒരു വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍മാരായ അര്‍പ്പിത് ഗൗത് (3), ഹര്‍ഷ് ഗവാലി (2), ഹര്‍പ്രീത് സിംഗ് ഭാട്ടിയ (15) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സുഭ്രാന്‍ഷു സേനാപതി (21), രഞജ് പടിധാര്‍ (0) എന്നിവരാണ് ക്രീസില്‍. ഇരു ടീമുകളുടേയം പ്ലേയിംഗ് ഇലവന്‍ അറിയാം.

മധ്യപ്രദേശ്: അര്‍പിത് ഗൗഡ്, ഹര്‍ഷ് ഗാവ്ലി (വിക്കറ്റ് കീപ്പര്‍), സുഭ്രാന്‍ഷു സേനാപതി, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, രജത് പതിദാര്‍ (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ത്രിപുരേഷ് സിംഗ്, രാഹുല്‍ ബാതം, ശിവം ശുക്ല, കുമാര്‍ കാര്‍ത്തികേയ, അവേഷ് ഖാന്‍.

Latest Videos

മുംബൈ: പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (സി), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, സൂര്യന്‍ഷ് ഷെഡ്ഗെ, ഹാര്‍ദിക് താമോര്‍ (ഡബ്ല്യു), ഷാര്‍ദുല്‍ താക്കൂര്‍, തനുഷ് കോട്ടിയന്‍, റോയ്സ്റ്റണ്‍ ഡയസ്, അഥര്‍വ അങ്കോളേക്കര്‍.

മിന്നു മണിയും സജന സജീവനും ഇനി ഒരുമിച്ച് കളിക്കും! വിന്‍ഡീസിനെതിരെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അറിയാം

undefined

റണ്‍വേട്ടയില്‍ മുന്നിലുള്ള അജിന്‍ക്യ രാഹനെയിലാണ് മുംബൈയുടെ പ്രതീക്ഷ. മധ്യ പ്രദേശിന് വേണ്ടി ഇനി വെങ്കടേഷ് അയ്യര്‍, രജത് പടിധാര്‍ എന്നിവര്‍ ബാറ്റിംഗിന് ഇറങ്ങാനുണ്ട്. മുഷ്താഖ് അലിയില്‍ ഇതുവരെ ഏഴ് ഇന്നിംഗ്സുകള്‍ മാത്രം കളിച്ച രഹാനെയുടെ സമ്പാദ്യം 432 റണ്‍സാണ്. 61.71 ശരാശരിയിലാണ് നേട്ടം. 169.71 എന്ന മോഹിപ്പിക്കന്ന സ്ട്രൈക്കറ്റ് റേറ്റും താരത്തിനുണ്ട്. 

അഞ്ച് അര്‍ധ സെഞ്ചുറികള്‍. ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ താരവും രഹാനെ തന്നെ. 19 സിക്സും 41 ഫോറും മുംബൈ താരം നേടി. ബിഹാറിന്റെ സാക്കിബുള്‍ ഗനിയാണ് (353) രണ്ടാമത്. പടിധാര്‍ (347) മൂന്നാം സ്ഥാനത്ത്.  ബംഗാളിന്റെ കരണ്‍ ലാല്‍ (338), അഭിഷേക് പോറല്‍ (335) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍.

click me!