ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്യാൻ കടലമാവ് ഉപയോഗിക്കാം. ഇതിലെ നേർത്ത തരികൾ ചർമ്മത്തിൽ മികച്ച ഒരു സ്‌ക്രബ് ആയി പ്രവർത്തിക്കും. കടലപ്പൊടിയിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ പ്രായമാക്കൽ ലക്ഷണങ്ങൾ ഒരു പരിധി വരെ തടയാൻ സഹായിക്കും.
കടലപ്പൊടിയും മഞ്ഞൾപ്പൊടിയും അൽപം പാൽ ചേർത്ത് നല്ല പോലെ യോജിപ്പിച്ച് മുഖത്തിടുക. ഇത് മുഖത്ത് ചെറുതായി മസാജ് ചെയ്തുകൊണ്ട് പുരട്ടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ വളരെ നല്ലതാണ് ഈ പാക്ക്.
Image: Getty Images
മൂന്ന് ടീ സ്പൂൺ കടലപ്പൊടിയിലേക്ക് ഒരു ടീ സ്പൂൺ നാരങ്ങാ നീരും രണ്ടു ടീ സ്പൂൺ തൈരും ചേർക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടർ അല്ലെങ്കിൽ ശുദ്ധമായ വെള്ളം കൂടെ ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ടാൻ മാറി തിളക്കമുള്ള ചർമം ലഭിക്കാനും മൃദുവാക്കാനും ഈ പാക്ക് മികച്ചതാണ്.
ഒരു ബൗളിൽ കടലപ്പൊടി, അരിപ്പൊടി, ബദാം പൊടി എന്നിവ ഓരോ സ്പൂൺ വീതം ചേർക്കുക. ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി ചേർത്ത്, ആവശ്യത്തിന് തൈരും ചേർത്ത് പാക്ക് തയ്യാറാക്കിയ ശേഷം ഈ മിശ്രിതം മുഖത്ത് നന്നായി പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക്.
കടലമാവും കറ്റാർവാഴ ജെല്ലും മിക്സ് ചെയ്ത് മുഖത്തിടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായകമാണ്.