കനത്ത മഴയെ അവഗണിച്ചും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം; തൃക്കാര്‍ത്തിക ദിവസം ദര്‍ശനം നടത്തിയത് 78483 പേർ

By Web Team  |  First Published Dec 14, 2024, 6:25 AM IST

കനത്ത മഴയെ അവഗണിച്ചും ശബരിമലയിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്. തൃക്കാർത്തിക ദിവസമായ ഇന്നലെ 78,483 തീർഥാടകരാണ് ദർശനം നടത്തിയത്.


പത്തനംതിട്ട: ശബരിമലയിൽ തുടർച്ചയായ മൂന്നാം ദിവസവും 75,000 പിന്നിട്ട് തീർഥാടകരുടെ എണ്ണം. കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് തീർഥാടകരാണ് സന്നിധാനത്തേക്ക് പ്രവഹിക്കുന്നത്. വൃശ്ചികത്തിലെ തൃക്കാർത്തിക ദിവസമായ ഇന്നലെ 78,483 തീർഥാടകരാണ് ദർശനം നടത്തിയത്.

കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ തീർഥാടകരുടെ സുരക്ഷ ഏകോപിപ്പിക്കാൻ സംയുക്ത തല യോഗം ചേർന്നു. നിലവിൽ തീർഥാടകർക്ക് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. വനമേഖലയിൽ വഴുക്കൽ ഉള്ളതിനാൽ കാനന പാത വഴി വരുന്ന ഭക്തർ അതീവ ജാഗ്രത പുലർത്തണം എന്ന് നിർദേശമുണ്ട്.

Latest Videos

വ്യാഴാഴ്ച രാവിലെ 8.30 മുതൽ 24 മണിക്കൂറിൽ പെയ്തത് 68 മില്ലിമീറ്റർ; ഈ മണ്ഡലകാലത്തെ ഏറ്റവും കനത്ത മഴ ശബരിമലയിൽ

 

click me!