മുഖക്കുരു ആണോ പ്രശ്നം? മൂന്ന് കാര്യങ്ങൾ ചെയ്താൽ മതി

First Published | Aug 19, 2022, 3:24 PM IST

മുഖക്കുരു സൗന്ദര്യപ്രശ്‌നം മാത്രമല്ല. അത് ചിലരിൽ വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് മുതലായ മാനസിക വിഷമതകൾക്കും കാരണമാകാറുണ്ട്. സെബേഷ്യസ് ഗ്രന്ഥികൾ കൂടുതൽ ഉള്ള മുഖം, നെഞ്ച്, തോളുകൾ, മുതുക് എന്നിവിടങ്ങളിലാണ് കുരുക്കൾ കൂടുതൽ കാണപ്പെടുക. ഹോർമോണുകൾ, പ്രധാനമായും ലൈംഗികഹോർമോണുകൾ ആണ് സെബേഷ്യസ് ഗ്രന്ഥികളെ നിയന്ത്രിക്കുന്നത്. 

പ്രായപൂർത്തിയാവുന്ന ഘട്ടത്തിലും ആർത്തവചക്രത്തിലുമുള്ള ഹോർമോൺ ഉത്പാദനം മുഖക്കുരു ഉണ്ടാവുന്നതിന് കാരണമാകാറുണ്ട്. മുഖക്കുരു രണ്ട് തരത്തിലാണ് - വൈറ്റ്‌ഹെഡ്‌സും ബ്ലാക്ക്‌ഹെഡുകളും അടങ്ങുന്ന നോൺ-ഇൻഫ്ലമേറ്ററി മുഖക്കുരു. മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തിനും കോട്ടം വരുത്തുന്നു. മുഖക്കുരു തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം.

ആര്യവേപ്പില, പാൽ, മഞ്ഞൾ എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇത് മുഖക്കുരുവിന്റെ പാടുകൾ മാറാൻ സഹായിക്കും. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലുന്ന ഏജന്റുകൾ ആര്യവേപ്പിലുണ്ട്. മാത്രമല്ല, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മുഖക്കുരു കുറയ്ക്കാൻ ആര്യവേപ്പ് ഫേസ് പാക്ക് സഹായിക്കുന്നു. ഇത് ചർമ്മത്തിലെ ചൊറിച്ചിൽ ശമിപ്പിക്കുകയും ചെയ്യുന്നു. 


ഉരുളക്കിഴങ്ങുകൾ കഷ്ണങ്ങളാക്കി മുറിച്ച് മുഖക്കുരു ഉള്ള ഭാ​ഗത്ത് വയ്ക്കുക.15 മിനുട്ട് കഴിഞ്ഞ് മാറ്റുക. ഉരുളക്കിഴങ്ങിൽ ഉയർന്ന സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മുഖക്കുരു ചികിത്സിക്കുന്നതിൽ സാലിസിലിക് ആസിഡ് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

honey

തേനും ബ്രൗൺ ഷുഗറും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ശേഷം 10 മിനുട്ട് മസാജ് ചെയ്യുക. കുറച്ച് സമയത്തിന് ശേഷം മുഖം കഴുകുക. തേൻ ചർമ്മത്തെ പോഷിപ്പിക്കുമ്പോൾ ബ്രൗൺ ഷുഗർ അഴുക്കും മൃതകോശങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്നു.

pimples

പതിവായി മുഖം കഴുകേണ്ടത് പ്രധാനമാണ്. കാരണം ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കും എണ്ണയും ബാക്ടീരിയയും നീക്കം ചെയ്യാൻ മുഖം കഴുകുന്നത് സഹായിക്കും. 

Latest Videos

click me!