നടുവേദന അലട്ടുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

First Published | Nov 14, 2021, 8:54 PM IST

പല ആളുകളും നേരിടേണ്ടി വരുന്ന ഏറ്റവും സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ് നടുവേദന. ഡിസ്കിന്റെ പ്രശ്നം, സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം) തുടങ്ങിയ നിരവധി കാരണങ്ങളാൽ നടുവേദന ഉണ്ടാകാറുണ്ട്. മിക്ക കേസുകളിലും മരുന്നുകളുടെ സഹായം പോലുമില്ലാതെ നടുവേദന കുറയാൻ സാധ്യതയുണ്ട്.
 

back pain

ഈ കൊവിഡ് കാലത്ത് പലരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. അത് കൊണ്ട് തന്നെ നടുവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് അമിതവണ്ണം, ദഹനക്കേട്, മലബന്ധം എന്നിവയിലേക്ക് നയിക്കുന്നതായി ആയുർവേദ ഡോ. ദിക്സ ഭവ്സർ പറഞ്ഞു.

back pain

നടുവേദന വളരെ സാധാരണമായ ഒരു അവസ്ഥയാണ്. ഇത് കുറച്ച് ദിവസത്തിനുള്ളിൽ ചിലർക്ക് മാറിയേക്കാം. എന്നിരുന്നാലും, വേദന തുടരുകയാണെങ്കിൽ, നിങ്ങൾ ഒരു ഡോക്ടറെ കാണണം. പല കേസുകളിലും വേദന വളരെ ഗൗരവമുള്ള കാര്യമല്ല, കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് കുറയുന്നു. 


weight gain

ശരീരഭാരം അമിതമായി വർദ്ധിക്കുന്നത് നടുവേദനയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ക്യത്യമായൊരു ഡയറ്റ് പിന്തുടരുക, ഒപ്പം ബോഡി മാസ് ഇൻഡക്സ് നിയന്ത്രണത്തിലാക്കുക.
 

ice cube

രണ്ട് മണിക്കൂറിൽ കൂടുതൽ ഒരേ സ്ഥാനത്ത് ഇരിക്കരുത്. അഞ്ച് മിനുട്ട് ഇടവേള എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നടുവിന് ചൂട് പിടിക്കുന്നതും ഐസ് കൊണ്ട് പിടിക്കുന്നതും നടുവേദനയുടെ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. 

sit straight

ശരിയായ ഒരു ശരീരഭാവം നിലനിർത്തുക. നേരെ ഇരിക്കുക, മുന്നോട്ട് കൂനിക്കൂടി ഇരിക്കുന്നത് ഒഴിവാക്കുക. തുടർച്ചയായി ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നടുവേദന കുറയ്ക്കാൻ സഹായിക്കും.

Latest Videos

click me!