കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകേണ്ട അഞ്ച് സൂപ്പർ ഫുഡുകളിതാ...

First Published | Mar 1, 2023, 6:49 PM IST

മസ്തിഷ്ക വികസനം കുട്ടിക്കാലത്താണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് ചെറുപ്പത്തിൽ തന്നെ അവർക്ക് ആരോഗ്യകരമായ ഭക്ഷണം നൽകേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നത്. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ, ഡിഎച്ച്എ, കാൽസ്യം, മറ്റ് ചില ധാതുക്കൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ പ്രകൃതിദത്ത ഭക്ഷണങ്ങൾ കുട്ടികൾ കഴിക്കേണ്ടത് പ്രധാനമാണ്. കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കാൻ നൽകേണ്ട ചില ഭക്ഷണങ്ങളിതാ...

കുട്ടികളുടെ മസ്തിഷ്ക വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ്, ഫോളേറ്റ് മുതലായവ മുട്ടയിൽ സമ്പന്നമാണെന്ന് അറിയപ്പെടുന്നു. കുട്ടികളുടെ തലച്ചോറിന്റെ മൊത്തത്തിലുള്ള വികസനത്തിന് സഹായിക്കുന്ന മെൻകോലിൻ എന്ന മൂലകം മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം, വാൽനട്ട്, ബദാം, പിസ്ത തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സ് കുട്ടികളുടെ ഓർമ്മശക്തി വർധിപ്പിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. രാത്രിയിൽ കുതിർത്ത് രാവിലെ ഒഴിഞ്ഞ വയറ്റിൽ നട്സ് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഫലപ്രദമാണ്.


ശരീരത്തിന്റെ മുഴുവൻ വികാസത്തിനും സഹായിക്കുന്ന ഒരു പാനീയം എന്നാണ് പാൽ അറിയപ്പെടുന്നത്. ഇത് എല്ലുകളെ ബലപ്പെടുത്തുന്നതോടൊപ്പം കുട്ടികളുടെ മസ്തിഷ്കത്തിന്റെ വികാസത്തിനും സഹായിക്കുന്നു. പാലിൽ കാൽസ്യം, പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ്, വൈറ്റമിൻ ഡി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള വികസനത്തിന് സഹായിക്കുകയും കുട്ടികളെ ശക്തരും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴം. ഏത്തപ്പഴം കഴിക്കുന്നതിലൂടെ കുട്ടികൾക്ക് ഊർജം ലഭിക്കുകയും ഓർമശക്തിയും മെച്ചപ്പെടുകയും ചെയ്യുന്നു. ഏത്തപ്പഴം കഴിക്കുന്നതും കുട്ടികളുടെ ഭാരം കൂട്ടുന്നു. 
 

ഓർമ്മശക്തിയെ ശക്തിപ്പെടുത്തുന്നതിന് ഏറ്റവും മികച്ച ഭക്ഷണമാണ് നെയ്യ്. ദിവസവും ഒരു സ്പൂൺ നെയ്യ് വാഴപ്പഴത്തിലോ അല്ലാതെ ചോറനൊപ്പമോ ചേർത്ത് നൽകുക. ബുദ്ധിവികാസത്തിന് മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും നെയ്യ് സഹായിക്കും.

Latest Videos

click me!