ടണ്‍ കണക്കിന് ഡീലുകളുമായി മറ്റൊരു ഷോപ്പിംഗ് ഫെസ്റ്റിവലുമായി ഫ്ലിപ്പ്കാര്‍ട്ട്

First Published | Dec 26, 2020, 4:11 PM IST

സ്മാര്‍ട്ട്‌ഫോണുകളില്‍ ടണ്‍ കണക്കിന് ഡീലുകളുമായി മറ്റൊരു ഷോപ്പിംഗ് ഫെസ്റ്റിവലുമായി ഫ്ലിപ്പ്കാര്‍ട്ട് തിരിച്ചെത്തി. ഫ്ലിപ്പ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് സെയില്‍ ഡിസംബര്‍ 26 ന് ലൈവാകും, ഡിസംബര്‍ 28 വരെ ഇത് തുടരും. സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ട് കിഴിവ് നല്‍കും. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ട് പ്രത്യേക കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കും, കൂടാതെ പഴയ ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാനും കഴിയും.

ഐഫോണ്‍ എസ്ഇ 32,999 രൂപയ്ക്ക് ഫ്ലിപ്പ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് വില്‍പ്പനയില്‍ ലഭ്യമാണ്. 32,999 രൂപയില്‍, ഐഫോണ്‍ എസ്ഇയില്‍ ശക്തമായ എ 13 ചിപ്‌സെറ്റ്, മികച്ച ക്യാമറ, മിക്ക ഉപയോക്താക്കളെയും ആകര്‍ഷിക്കുന്ന ഡിസൈന്‍ എന്നിവയുണ്ട്. ഐഫോണ്‍ എക്‌സ്ആര്‍ 38,999 രൂപയ്ക്ക് ലഭിക്കും. ഐഫോണ്‍ എക്‌സ്ആര്‍ യഥാര്‍ത്ഥ വിലയായ 47,900 രൂപയില്‍ നിന്ന് പതിനായിരം രൂപ കിഴിവില്‍ ലഭിക്കും. പഴയ ഫോണിന് പകരമായി 13,000 രൂപ വരെ ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.
undefined
ഐഫോണ്‍ 11 പ്രോ 79,999 രൂപയ്ക്ക് ഫ്ലിപ്പ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് വില്‍പ്പനയില്‍ ലഭ്യമാണ്. ഫോണിന്റെ വില നേരത്തെ 99,999 രൂപയായിരുന്നുവെങ്കിലും ഫ്‌ലിപ്പ്കാര്‍ട്ട് വില്‍പ്പന കാരണം ഫോണിന് 20,000 രൂപയുടെ ഡിസ്‌ക്കൗണ്ട് ലഭിച്ചു. ഉപയോക്താക്കള്‍ക്ക് ഡീല്‍ മികച്ചതാക്കാന്‍ പഴയ സ്മാര്‍ട്ട്‌ഫോണിന് പകരമായി 26,601 രൂപ വരെ ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.
undefined

Latest Videos


ഐഫോണ്‍ 11 പ്രോ 79,999 രൂപയ്ക്ക് ഫ്ലിപ്പ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് വില്‍പ്പനയില്‍ ലഭ്യമാണ്. ഫോണിന്റെ വില നേരത്തെ 99,999 രൂപയായിരുന്നുവെങ്കിലും ഫ്‌ലിപ്പ്കാര്‍ട്ട് വില്‍പ്പന കാരണം ഫോണിന് 20,000 രൂപയുടെ ഡിസ്‌ക്കൗണ്ട് ലഭിച്ചു. ഉപയോക്താക്കള്‍ക്ക് ഡീല്‍ മികച്ചതാക്കാന്‍ പഴയ സ്മാര്‍ട്ട്‌ഫോണിന് പകരമായി 26,601 രൂപ വരെ ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.
undefined
കുറച്ച് ദിവസം മുമ്പ് ലോഞ്ച് ചെയ്ത മോട്ടോ ജി 5 ജി 19,999 ന് ലഭ്യമാണ്. എന്നാല്‍, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് ഉടമകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. 20,999 രൂപയ്ക്കാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. മിതമായ നിരക്കില്‍ 5 ജി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 750 ജി പ്രോസസര്‍ ഉപയോഗിക്കുന്നു, പിന്നില്‍ ഒരു ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമുണ്ട്.
undefined
മോട്ടോ ജി 9 പവര്‍ 11,999 രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്നാല്‍, വില്‍പ്പന സമയത്ത്, ഇത് 10,999 രൂപയ്ക്ക് ലഭ്യമാണ്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.
undefined
click me!