Benefits Of Eating Cucumber : വെള്ളരിക്ക കഴിച്ചാൽ ​ഗുണങ്ങൾ പലതാണ്

First Published | Jan 3, 2022, 10:26 PM IST

വെള്ളരിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. വെള്ളരിക്കയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. 

diabetes

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെള്ളരിക്ക വളരെയധികം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

cucumber

വെള്ളരിക്കയിൽ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, ലയിക്കുന്ന നാരുകൾ എന്നിവയുടെ ആരോഗ്യകരമായ അളവിൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണമായതിനാൽ ഭാരം കുറയ്ക്കാൻ സഹായിക്കും.

Latest Videos


cucumber juice

ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ വെള്ളരിക്ക സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

heart

ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 
 

skin care

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കും. കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത നിറം നീക്കം ചെയ്യുവാനും വെള്ളരിക്ക വട്ടത്തിന് അരിഞ്ഞ് കണ്ണിന് മുകളില്‍ വയ്ക്കാം.
 

click me!