മത്തങ്ങയുടെ ഈ ഏഴ് ​ഗുണങ്ങൾ അറിയാതെ പോകരുത്...

First Published | Sep 22, 2020, 9:57 AM IST

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളമായി അ​ട​ങ്ങി​യി​ട്ടു​ണ്ട്. ആല്‍​ഫാ ക​രോ​ട്ടിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍,​ നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം എ​ന്നി​വയുടെ കലവറയാണ് മ​ത്ത​ങ്ങ. അറിയാം മത്തങ്ങയുടെ ചില ഗുണങ്ങള്‍...

ഒന്ന്...വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മത്തങ്ങ. കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ മത്തങ്ങ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 100 ഗ്രാം മത്തങ്ങയില്‍ 26 കലോറിയും 200 ഗ്രാം മത്തങ്ങയില്‍ ഒരു ഗ്രാം ഫൈബറുമാണ് അടങ്ങിയിരിക്കുന്നത്. ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ കഴിയാൻ മത്തങ്ങ നിങ്ങളെ സഹായിക്കുന്നു. ദഹനത്തിനും മികച്ച ഒരു പച്ചക്കറിയാണ് മത്തങ്ങ.
undefined
രണ്ട്...വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മത്തങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
undefined

Latest Videos


മൂന്ന്...മത്തങ്ങയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മത്തങ്ങാക്കുരുവില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
undefined
നാല്...മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു.
undefined
അഞ്ച്...മത്തങ്ങാക്കുരു പോലും ആരോഗ്യത്തിന് നല്ലതാണ്. മത്തങ്ങയും മത്തങ്ങക്കുരുവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികൾക്കും മത്തങ്ങ കഴിക്കാവുന്നതാണ്.
undefined
ആറ്...പതിവായി മത്തങ്ങ കഴിക്കുകയാണെങ്കില്‍, ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങളും പറയുന്നു.
undefined
ഏഴ്...മത്തങ്ങയിൽ അടങ്ങിയ ബീറ്റാ കരോട്ടിൻ ചർമ്മത്തിലെ ചുളിവുകളും ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന കേടുപാടുകളും തടയുന്നു. ഒപ്പം ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും.
undefined
click me!