ഹെൽത്തി ചപ്പാത്തി റോൾ എളുപ്പം തയ്യാറാക്കാം

By Web Team  |  First Published Nov 23, 2024, 3:48 PM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് ഷീന സുഭാഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

ചപ്പാത്തി കൊണ്ട് ഒരു വെറെെറ്റി റോൾ തയ്യാറാക്കിയാലോ?. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഹെൽത്തി ചപ്പാത്തി റോൾ എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ

  • ചപ്പാത്തി                             2 എണ്ണം 
  • ക്യാരറ്റ്                                 1 എണ്ണം             
  • കാപ്സിക്കം                           1 എണ്ണം
  • കാബേജ്                             1 ബൗൾ ( ചെറുതായി അരിഞ്ഞത്)
  • സവാള                                1 എണ്ണം
  • തക്കാളി                              1 എണ്ണം
  • ക്രീം ചീസ്                         (പനീർ, മുളകുപൊടി,ഉപ്പ്, പഞ്ചസാര, ബട്ടർ, പാൽ, വിനാഗിരി ചേർത്ത് നന്നായി അടിച്ചെടുത്തത്)

തയ്യാറാക്കുന്ന വിധം

ചപ്പാത്തിയിൽ ചീസ് സ്പ്രെഡ് ചെയ്തു കൊടുക്കുക. അതിനുശേഷം വെജിറ്റബിൾസ്  വച്ചു കൊടുത്തു കുറച്ച് ചീസ് കൂടി ചേർത്ത് ചപ്പാത്തി റോൾ ചെയ്ത് എടുത്താൽ ഹെൽത്തി ചപ്പാത്തി റോൾ റെഡിയായി. കുട്ടികളുടെ സ്നാക്സ് ബോക്സിൽ കൊടുത്തു വിടാൻ ഒരു ഹെൽത്തി ഐറ്റമാണിത്.

വീട്ടിൽ മട്ടയരി ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാം ഈ പലഹാരം ; റെസിപ്പി


 

click me!