ഈ എട്ട് ഭക്ഷണങ്ങള്‍ ഒഴിവാക്കിയാൽ കുടവയർ കുറയ്ക്കാം!
First Published | Feb 26, 2021, 1:00 PM ISTവയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആണ് പലരുടെയും പ്രധാന പ്രശ്നം. ശരീരവണ്ണം മൊത്തത്തില്‍ കുറയ്ക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് വയറ് മാത്രമായി കുറയ്ക്കുന്നത്. പലപ്പോഴും ജീവിതശൈലിയുടെ ഭാഗമായാണ് വയറ് മാത്രമായി കൂടുന്നത്. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഇത് പരിഹരിക്കാവുന്നതേയുള്ളൂ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി, പ്രോട്ടീനും നാരുകള്‍ കൂടുതലുമടങ്ങിയ ഭക്ഷണങ്ങളും, ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.