മമ്മൂക്ക ഫ്ലാഷ് ബാക്ക്; അപൂര്‍വ്വ ചിത്രങ്ങള്‍

First Published | Sep 7, 2021, 10:50 AM IST


മുഹമ്മദ് കുട്ടി പനിപറമ്പിൽ ഇസ്മായിൽ, മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയായി, മമ്മുക്കയായി മാറിയത് ഒരു സുപ്രഭാതത്തിലല്ല. മറിച്ച് അഭിനയത്തിന്‍റെ വിവിധ ഘട്ടങ്ങളിലൂടെ തങ്ങളിലൊരാളെന്ന പ്രതീതി ജനപ്പിച്ച് അഭ്രപാളിയില്‍ ജീവിച്ച് ഫലിപ്പിച്ച അനേകം കഥാപാത്രങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ച അമ്പത് സിനിമാ വര്‍ഷങ്ങളാണ്.  1951 സെപ്റ്റംബർ 7 ന് ജനിച്ച അദ്ദേഹത്തിന് ഇന്ന് എഴുപത് വയസ്സു തികയുന്നു. കഴിഞ്ഞ അമ്പത് വര്‍ഷത്തെ സിനിമാ ജീവിതം അദ്ദേഹത്തെ മലയാളിയുടെ വല്ല്യട്ടനായി മാറ്റിക്കഴിഞ്ഞു. മമ്മൂട്ടി എന്ന അഭിനേതാവ് കടന്ന് പോയ അമ്പത് സിനിമാ വര്‍ഷങ്ങള്‍ക്കിടയില്‍ തികച്ചും വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും സ്വകാര്യ ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന അച്ചടക്കം മറ്റ് ചലചിത്രപ്രവര്‍ത്തകരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. കാണാം മമ്മൂട്ടിയുടെ ചില അപൂര്‍വ്വ സുന്ദര ഭൂതകാല ചിത്രങ്ങള്‍  

1971 -ലെ 'അനുഭവങ്ങൾ പാലിച്ചകൾ' എന്ന സിനിമയിലൂടെ, തന്‍റെ ഇരുപതാം വയസ്സിലാണ് മമ്മൂട്ടി ആദ്യമായി അഭ്രപാളികളിലെത്തുന്നത്. 

ഒരു പരമ്പരാഗത മുസ്ലീം കുടുംബത്തിൽ നിന്നുള്ള മമ്മൂട്ടിക്ക് സിനിമാ പശ്ചാത്തലമൊന്നുമില്ലായിരുന്നു. സ്വന്തം പ്രയത്നത്താലാണ് അദ്ദേഹം മലയാളിയുടെ സ്വകാര്യ അഭിമാനമായി മാറിയതെന്ന് നിസംശയം പറയാം. 


ചെറുപ്പം മുതലേ അദ്ദേഹത്തിന് സിനിമയോട് അഗാധമായ അഭിനിവേശമുണ്ടായിരുന്നു. ഒളിമങ്ങാത്ത ആ അഭിനിവേശമാണ് അദ്ദേഹത്തിന് മൂന്ന് ദേശീയ അവാര്‍ഡുകള്‍‌ ലഭിക്കാനുള്ള കാരണവും. 

1971 ല്‍ തുടങ്ങിയ ആ അഭിനയം അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും എത്തി നില്‍ക്കുമ്പോഴും മലയാളി സിനിമയിലെ അവിഭാജ്യ ഘടകമായി അദ്ദേഹം നില്‍ക്കുന്നു. 

പത്ത് വര്‍ഷത്തോളം അദ്ദേഹം സഹനടനായി തന്‍റെ അഭിനയ ജീവിതം തുടര്‍ന്നു. ഒടുവില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 1981 -ല്‍ പുറത്തെത്തിയ 'തൃഷ്‍ണ'യിലൂടെയായിരുന്നു മമ്മൂട്ടിയുടെ നായകനായുള്ള രംഗപ്രവേശം.

undefined

1981 -ല്‍ പുറത്തെത്തിയ 'തൃഷ്‍ണ'യിലൂടെയായിരുന്നു മമ്മൂട്ടിയുടെ നായകനായുള്ള രംഗപ്രവേശം. ടി ദാമോദരന്‍റെ തിരക്കഥയില്‍ 1986 -ലും 88 -ലും ഐ വി ശശിയുടെ സംവിധാനത്തിലാണ് മമ്മൂട്ടിക്ക് രണ്ട് വന്‍ ഹിറ്റുകള്‍ ലഭിക്കുന്നത്. 

'ബെല്‍റാം' എന്ന ചൂടന്‍ സിഐയായി ആദ്യമായി സ്‍ക്രീനിലെത്തിയ 'ആവനാഴി'യും മലബാര്‍ കലാപം പശ്ചാത്തലമാക്കിയ '1921'ഉം ആയിരുന്നു ആ രണ്ട് ചിത്രങ്ങള്‍. എങ്കിലും ആദ്യകാലത്ത് അദ്ദേഹത്തിന് ഏറ്റവും വലിയ വിജയം സമ്മാനിച്ചത് 1987ല്‍ പുറത്തെത്തിയ 'ന്യൂഡെല്‍ഹി' ആയിരുന്നു.

1989 ല്‍ മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ പ്രമേയം കൊണ്ടും ദൃശ്യപരത കൊണ്ടും തികച്ചും വ്യത്യസ്തമായ സിനിമകളിലൂടെ അദ്ദേഹം തന്‍റെ ആദ്യ ദേശീയ പുരസ്കാരം നേടി. പിന്നീട് 1993 ല്‍ പൊന്തന്‍മാടയും വിധേയനും അദ്ദേഹത്തിന് രണ്ടാമത്തെ ദേശീയ പുരസ്കാരം നേടിക്കൊടുത്തു. 

1998 ല്‍ ഇന്ത്യയുടെ ഭരണഘടനാ ശില്പിയായ ബാബാസാഹേബ് അംബേദ്ക്കറുടെ ജീവ ചരിത്രത്തെ അടിസ്ഥാനമാക്കിയെടുത്ത സിനിയില്‍ അംബേദ്ക്കറായുള്ള അദ്ദേഹത്തിന്‍റെ വേഷ പകര്‍ച്ചയ്ക്ക് മൂന്നാമത്തെ ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 

തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയുള്ള അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. ഓരേ സമയം പൊന്തന്‍മാടയായും പൊക്കിരിരാജയായും അദ്ദേഹം അഭ്രപാളികളെ വിസ്മയിപ്പിച്ചു. 

സ്വാമി വിവേകാനന്ദ എന്ന സംസ്കൃത ചിത്രത്തിലും നിരവധി തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട സിനിമകളിലും അദ്ദേഹം അഭിനയിച്ചു. ഹിന്ദിയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം ഡോ.ബാബാ സഹേബ് അംബേദ്ക്കറിന്‍റെതാണെന്ന് നിസംശയം പറയാം. 

തമിഴിലും ഒട്ടനവധി ചിത്രങ്ങളില്‍ തന്‍റെ കൈയൊപ്പ് ചാര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ആദ്യ തമിഴ് ചിത്രമായ മൌനം സമ്മതം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ദളപതി, ആനന്ദം,  മക്കള്‍ ആട്ചി, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, പേരന്‍പ് തുടങ്ങിയ അദ്ദേഹത്തിന്‍റെ തമിഴ് ചിത്രങ്ങളെല്ലാം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയവയായിരുന്നു.

നടനായി നേട്ടങ്ങളുടെ കൊടുമുടി കയറുമ്പോഴും ഒരു നല്ല കുടുംബനാഥനെന്ന മലയാളിയുടെ സങ്കല്‍പത്തിനും തികച്ചും അനുയോജ്യനായിരുന്നു അദ്ദേഹം. 

undefined

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!