മലയാള സിനിമയുടെ വാല്‍സല്യത്തിന്‍റെ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സുരേഷ് ഗോപി എത്തിയപ്പോള്‍ (ഫോട്ടോ: അജിലാല്‍)
ആറ് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു അവര്‍. മോഹന്‍ലാലും മമ്മൂട്ടിയും എത്തിയപ്പോള്‍ (ഫോട്ടോ: അജിലാല്‍)
1962 ല്‍ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകമാണ് ആദ്യ സിനിമ. അന്തിമോപചാരം അര്‍പ്പിക്കുന്ന മോഹന്‍ലാല്‍ (ഫോട്ടോ: അജിലാല്‍)
കരിയറില്‍ നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചു. അന്തിമോപചാരം അര്‍പ്പിക്കുന്ന മനോജ് കെ ജയന്‍ (ഫോട്ടോ: അജിലാല്‍)
20-ാം വയസില്‍ അമ്മ വേഷം അഭിനയിച്ച നടിയാണ് കവിയൂര്‍ പൊന്നമ്മ. അന്തിമോപചാരം അര്‍പ്പിക്കുന്ന ബാലചന്ദ്ര മേനോന്‍ (ഫോട്ടോ: അജിലാല്‍)
1965 ല്‍ പുറത്തെത്തിയ തൊമ്മന്‍റെ മക്കള്‍ എന്ന സിനിമയില്‍ സത്യന്‍റെയും മധുവിന്‍റെയും അമ്മയായി അഭിനയിച്ചു. അവസാനമായി കാണാന്‍ മമ്മൂട്ടി എത്തിയപ്പോള്‍. (ഫോട്ടോ: അജിലാല്‍)
മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെയും അമ്മയായി സ്ക്രീനില്‍ എത്തി. അവസാനമായി കാണാന്‍ അനന്യ എത്തിയപ്പോള്‍. (ഫോട്ടോ: അജിലാല്‍)
മോഹന്‍ലാലിന്‍റെ അമ്മയായി എത്തിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ബാബു ആന്‍റണി. (ഫോട്ടോ: അജിലാല്‍)
കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന വിനീത്. (ഫോട്ടോ: അജിലാല്‍)
നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട് കവിയൂര്‍ പൊന്നമ്മ. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു (ഫോട്ടോ അജിലാല്‍)