നിരവധി രാജ്യാന്തര മേളകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഐ.എഫ്.എഫ്.കെയുടേത് പോലുള്ള പ്രേക്ഷക പങ്കാളിത്തം എവിടെയും കണ്ടിട്ടില്ലെന്നും ഇതാണു മേളയെ വ്യത്യസ്തമാക്കുന്നതെന്നും ആഗ്‌നസ് ഗൊദാർദ്.
പത്രപ്രവർത്തക ജോലിയും അച്ഛന്റെ ഫോട്ടോഗ്രഫിയും സിനിമാ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചതായി ഐ.എഫ്.എഫ്.കെ. ജൂറി ചെയർപേഴ്‌സണും വിഖ്യാത ചലച്ചിത്രകാരിയുമായ ആഗ്‌നസ് ഗൊദാർദ്. മേളയുടെ ഭാഗമായി രണ്ടാം ദിനം നിള തിയറ്ററിൽ നടന്ന ഇൻ കോൺവർസേഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
വിഖ്യാത ചലച്ചിത്രകാരി ക്ലയർ ഡെന്നീസുമായി ദീർഘകാലം നീണ്ട ചലച്ചിത്ര സഹകരണം മികച്ച അനുഭവമായിരുന്നു. ഈ സഹകരണത്തിലൂടെ പ്രേഷകശ്രദ്ധയും നിരൂപകപ്രശംസയും നേടിയ നിരവധി ചിത്രങ്ങളുണ്ടായി. ബ്യൂ ട്രവയിൽ സിനിമാജീവിതത്തിലെ നാഴികകല്ലാണ്. ദൃശ്യങ്ങളുപയോഗിച്ച് കഥ പറയാനുള്ള താത്പര്യമാണ് തന്നെ സിനിമാലോകത്തെത്തിച്ചത്. അതുകൊണ്ടുതന്നെ സിനിമയിലെ ഛായാഗ്രഹണ ജോലി അർപ്പണ ബോധത്തോടെ ചെയ്യാൻ കഴിയുന്നു.
ഫിലിം മാർക്കറ്റ് എന്ന ആശയം മികച്ചതാണ്. പ്രേഷകശ്രദ്ധ കൊണ്ടും ചിത്രങ്ങളുടെ നിലവാരം കൊണ്ടും മികച്ചു നിൽക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രങ്ങളെ ആഗോള സിനിമാ വിപണിയുമായും മേളകളുമായും സഹകരിക്കാൻ ഇതു സഹായിക്കുന്നുണ്ട്. പുതിയ സാധ്യതകളും സാങ്കേതിക വിദ്യകളും സർഗാത്മകതയുടെ അതിരുകൾ ഭേദിക്കാൻ യുവതയെ സഹായിക്കുന്നുണ്ട്. ആൾ വി ഇമേജിൻ ആസ് എ ലൈറ്റ് എന്ന സിനിമ സൂക്ഷ്മതയുള്ള കഥ പറച്ചിലിന്റെ മികച്ച ഉദാഹരണമാണെന്നും ആഗ്‌നസ് ഗൊദാർദ് അഭിപ്രായപ്പെട്ടു.
undefined
'അപ്പുറം' അഭിമാനമെന്ന് ജഗദീഷ്; 29-ാമത് ഐഎഫ്എഫ്‌കെയിലെ മീറ്റ് ദ ഡയറക്ടേഴ്‌സിന് തുടക്കം
നിരവധി രാജ്യാന്തര മേളകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഐ.എഫ്.എഫ്.കെയുടേത് പോലുള്ള പ്രേക്ഷക പങ്കാളിത്തം എവിടെയും കണ്ടിട്ടില്ലെന്നും ഇതാണു മേളയെ വ്യത്യസ്തമാക്കുന്നതെന്നും ആഗ്‌നസ് ഗൊദാർദ് പറഞ്ഞു. പ്രേക്ഷകരും ചലച്ചിത്രകാരൻമാരും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടാക്കാൻ ഐ.എഫ്.എഫ്.കെയിൽ നടക്കുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. ഓപ്പൺ ഫോറവും മീറ്റ് ദ ഡയറക്ടേഴ്‌സും അടക്കം ഇതിനായുള്ള ശ്രമങ്ങൾ ഏറെ ഇഷ്ടപ്പെട്ടെന്നും ഗൊദാർദ് പറഞ്ഞു. നിർമിക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തിൽ ലോകത്തുതന്നെ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിലെ ഒരു മേളയിലേക്ക് ക്ഷണിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..