ഞെട്ടിക്കുന്ന കണക്ക്, രക്ഷിതാക്കളെ ജാഗ്രത! ഈ വർഷം മലപ്പുറത്ത് മാത്രം പിടിയിലായത് 678 കുട്ടി ഡ്രൈവർമാർ

By Web Team  |  First Published Dec 15, 2024, 2:47 AM IST

പ്രവാസി കുടുംബങ്ങളിൽ വാഹനം രക്ഷിതാക്കളുടേയോ ബന്ധുക്കളുടേയോ പേരിലാണെങ്കിലും മിക്കപ്പോഴും ഉപയോഗിക്കുന്നത് കുട്ടിഡ്രൈവർമാരാണ്


മലപ്പുറം: നിരത്തിലെ നിയമം ശക്തമായിട്ടും സംസ്ഥാനത്ത് റോഡ് അപകടങ്ങൾ തുടരുകയാണ്. എ ഐ ക്യാമറകൾ മുതലുള്ള ആധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ച് നിയമലംഘകരെ പിടികൂടുന്നതിനിടയിലാണ് അപകടങ്ങൾ കുറവില്ലാതെ തുടരുന്നത്. മലപ്പുറം ജില്ലയിൽ ഈ വർഷം മാത്രം മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത് 678 കുട്ടി ഡ്രൈവർമാരാണ്. പലരും രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ചാണ് നിരത്തിലിറങ്ങുന്നത്. പ്രവാസി കുടുംബങ്ങളിൽ വാഹനം രക്ഷിതാക്കളുടേയോ ബന്ധുക്കളുടേയോ പേരിലാണെങ്കിലും മിക്കപ്പോഴും ഉപയോഗിക്കുന്നത് കുട്ടിഡ്രൈവർമാരാണ്.

ട്രാവൽ കൾച്ചറിൽ തന്നെ അടിമുടി ചേഞ്ച് വരുന്നു; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Latest Videos

വാഹനം നൽകുന്ന രക്ഷിതാക്കൾക്ക് 25,000 മുതൽ 35,000 വരെയാണ് പിഴ. പിഴ കോടതിയിലാണ് അടയ്ക്കേണ്ടത്. വാഹനത്തിന്റെ ആർ.സി ഒരുവർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. കൂടാതെ വാഹനമോടിച്ച കുട്ടിയ്ക്ക് 25 വയസ് വരെ ലൈസൻസ് ലഭിക്കില്ല. വാഹനം അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് തുക അനുവദിക്കില്ല. ഇരയ്ക്ക് വലിയ നഷ്ടപരിഹാരം സ്വന്തമായി നൽകേണ്ടി വരും.

റോഡിൽ മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ പരിശോധന കണ്ടാൽ ബൈക്കിന്റെ വിവരങ്ങൾ ലഭിക്കാതിരിക്കാൻ പിറകിലിരിക്കുന്നയാൾ നമ്പർ പ്ലേറ്റ് കാല് കൊണ്ട് മറച്ചുപിടിക്കുന്ന പ്രവണതയുണ്ട്. ഇത്തരം സാഹസങ്ങൾ ജീവൻ അപകടത്തിലാക്കുമെന്ന് അധികൃതർ മുന്നറിയിപ്പേകുന്നു. ക്യാമറകളും മറ്റും പരിശോധിച്ച് ഇത്തരം കുട്ടിഡ്രൈവർമാരെ പിടികൂടാറാണ് പതിവ്. ബൈക്കിൽ അൾട്രേഷൻ നടത്തുന്നതിലും മുന്നിൽ കുട്ടി ഡ്രൈവർമാരാണ്. ബൈക്കിലെ രണ്ട് മിററുകളും അഴിച്ചു മാറ്റിയും വലിയ ശബ്ദമുള്ള സൈലൻസർ ഘടിപ്പിച്ചും അടക്കം നിരത്തിൽ ചീറിപ്പായുന്നവരുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!