കേരളം പോളിങ്ങ് ബൂത്തിലേക്ക്; ആദ്യമണിക്കൂറുകളില്‍ കനത്ത പോളിങ്ങ്

First Published | Apr 6, 2021, 10:45 AM IST

തിനഞ്ചാം നിയമസഭയെ അധികാരത്തിലേറ്റുന്നത് ആരായിരിക്കണമെന്ന് തീരുമാനിക്കാനായി കേരളത്തിലെ കോടി ജനങ്ങള്‍ പോളിങ്ങ് ബൂത്തുകളിലേക്ക് രാവിലെ ഏഴ് മണിയേടെ എത്തി ചേര്‍ന്നുതുടങ്ങി. മിക്കയിടത്തും ആദ്യ മണിക്കൂറില്‍ തന്നെ 140 മണ്ഡലങ്ങളിലും കനത്ത വോട്ടിങ്ങ് ശതമാനമാണ് കാണിക്കുന്നത്. മറ്റിടങ്ങളില്‍ പതുക്കെ തുടങ്ങിയെങ്കിലും ആദ്യ മൂന്ന് മണിക്കൂറുകള്‍ പിന്നിട്ടതോടെ പോളിങ്ങ് ശതമാനം 24.02 ശതമാനം കടന്നിരിക്കുന്നു. കേരള തെരഞ്ഞടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം 2,67,31,509 കോടി സമ്മതിദായകരാണ് കേരളത്തിലുള്ളത്. കേരളത്തിലെ വിവിധ തെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ പോളിങ്ങ് ബൂത്തുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാര്‍. അഭിലാഷ് കെ അഭി, രാഗേഷ് തിരുമല , അക്ഷയ്, ചന്ത്രു പ്രവത്ത്, ജികെപി വിജേഷ്, മുബഷീര്‍, പ്രശാന്ത് ആല്‍ബര്‍ട്ട്, വിപിന്‍ മുരളി. 

ഉമ്മന്‍ ചാണ്ടി
undefined
പി കെ കുഞ്ഞാലിക്കുട്ടി , മുനവറലി ശിഹബ് തങ്ങള്‍ , ഹൈദരലി ശിഹാബ് തങ്ങൾ എന്നിവര്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ച ശേഷം മഷി പുരണ്ട വിരലുകള്‍ ഉയര്‍ത്തിക്കാണിക്കുന്നു.
undefined

Latest Videos


കെ പി എ മജീദും അദ്ദേഹത്തിന്‍റെ ഭാര്യയും തങ്ങളുടെ സമ്മതിദാനം ഉപയോഗിച്ച ശേഷം മഷിപുരണ്ട വിരലുകള്‍ ഉയര്‍ത്തിക്കാട്ടുന്നു.
undefined
മുന്‍ പൊതുമരാമത്ത് മന്ത്രിവി കെ ഇബ്രാഹിംകുഞ്ഞ് സമ്മതിദാനം ഉപയോഗിക്കാനായി ക്യൂ നില്‍ക്കുന്നു.
undefined
പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ലോകസഭാ മണ്ഡലമായ മലപ്പുറത്ത് ലോകസഭാ ഉപ തെരഞ്ഞെടുപ്പ് നടക്കുകയാണ്.സിപിഎമ്മിനായിവി പി സാനുവുംകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അബ്ദുള്‍ സമദ് സമദാനിയും ബിജെപിക്കായി എ പിഅബ്ദുള്ളക്കുട്ടിയുമാണ് മലപ്പുറത്ത് നിന്ന് ലോകസഭയിലേക്ക് മത്സരിക്കുന്നത്. വി പി സാനു തന്‍റെ പോളിങ്ങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍. സാനുവിന്‍റെ പോളിങ്ങ് ബൂത്തില്‍ആദ്യ മണിക്കൂറുകളില്‍ ആളുകള്‍ വളരെ കുറവായിരുന്നു.
undefined
മന്ത്രി കെ ടി ജലീല്‍ വോട്ടു ചെയ്യാനായി ഊഴം കാത്ത് നില്‍ക്കുന്നു.
undefined
ബിഷപ്പ് എം സൂസേപാക്യം വോട്ട് ചെയ്യാനായി പോളിങ്ങ് സ്റ്റേഷനിലെത്തിയപ്പോള്‍.
undefined
കൈവിടുമോ അഴിക്കോട് ? ബൂത്ത് സന്ദർശനത്തിനിടെ അഴിക്കോട് നിയോജക മണ്ഡലം സ്ഥാനാർത്ഥികളായ കെ എന്‍ ഷാജിയും സുമേഷും കണ്ടുമുട്ടിയപ്പോൾ.
undefined
നെടുമങ്ങാട് മന്നാമൂല സ്വദേശിനിയായ രേഷ്മ വട്ടിയൂര്‍കാവ് യുപിഎസ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങുന്നു. വട്ടപ്പാറ സ്വദേശി മനുവിനെയാണ് രേഷ്മ വിവാഹം കഴിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം രേഷ്മ, നവവരന്‍ മനുവിന് വോട്ട് ചെയ്യാനായി അദ്ദേഹത്തോടൊപ്പം നെടുമങ്ങാടേക്ക് തിരിച്ചു.
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
സിപിഎമ്മിന്‍റെ മലപ്പുറത്തെലോകസഭാ സ്ഥാനാര്‍ത്ഥി വി പി സാനു തന്‍റെ പോളിങ്ങ് സ്റ്റേഷനില്‍ രാവിലെ വോട്ട് ചെയ്യാനെത്തിയപ്പോള്‍.
undefined
undefined
മലപ്പുറം ലോകസഭാ മണ്ഡലത്തിലെ പോളിങ്ങ് ബൂത്തില്‍ആദ്യ മണിക്കൂറില്‍ വോട്ടര്‍മാരെ കാത്തിരിക്കുന്ന പോളിങ്ങ് ഉദ്യോഗസ്ഥര്‍.
undefined
മലപ്പുറംതൃക്കലങ്ങോട്ട് മാനവേദൻ ലോവർ പ്രൈമറി അപ്പർ പ്രൈമറി സ്കൂളിൽ നിന്ന്
undefined
മലപ്പുറംതൃക്കലങ്ങോട്ട് മാനവേദൻ ലോവർ പ്രൈമറി അപ്പർ പ്രൈമറി സ്കൂളിൽ നിന്ന്
undefined
മലപ്പുറംതൃക്കലങ്ങോട്ട് മാനവേദൻ ലോവർ പ്രൈമറി അപ്പർ പ്രൈമറി സ്കൂളിൽ നിന്ന്
undefined
click me!