സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar), വീരേന്ദര്‍ സെവാഗ് (Virenders Sehwag), സൗരവ് ഗാംഗുലി (Sourav Ganguly), രാഹുല്‍ ദ്രാവിഡ് (Rahul Dravid), വി വി എസ് ലക്ഷ്മണ്‍ (VVS Laxman).പ്രൗഡമായ ഈ ബാറ്റിംഗ് നിര എല്ലാ ടീമുകളുടേയും പേടിസ്വപനമായിരുന്നു.
പേസര്‍മാര്‍ക്കതിരെ മാത്രമല്ല ലോകോത്തര സ്പിന്നര്‍മാരായ ഷെയ്ന്‍ വോണ്‍ (Shane Warne), മുത്തയ്യ മുരളീധരന്‍ (Muttiah Muralitharan) ഉള്‍പ്പെടെയുള്ളവരെ വിറപ്പിച്ച ഇന്ത്യന്‍ ബാറ്റിംഗ് നിര പരന്പാഗതമായി സ്പിന്‍ ബൗളിംഗിനെതിരെ മികച്ച പ്രകടനം നടത്തിയതാണ് ചരിത്രം.
എന്നാല്‍ വിരാട് കോലിയും (Virat Kohli) രോഹിത് ശര്‍മയും നയിക്കുന്ന പുതിയ ബാര്‌റിംഗ് നിരയ്ക്ക് ഈ മികവ് ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ ലോകകപ്പ് മാത്രമെടുക്കാം. പാകിസ്ഥാനെതിരെയും ന്യൂസിലാന്‍ഡിനെതിരെയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറി.
പാക് താരം ഷദാബ് ഖാന്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി റിഷബ് പന്തിനെ പുറത്താക്കി. ഇടം കയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെയായിരുന്നു 17 പന്തുകളും എറിഞത്. ന്യൂസിലാന്‍ഡും 2016 ലോകകപ്പില്‍ പയറ്റിയ അതേ തന്ത്രത്തിലൂടെ സ്പിന്‍ കെണിയില്‍ ഇന്ത്യയെ വീഴ്ത്തി.
ഐപിഎല്ലില്‍ (IPL) എം എസ് ധോണി (MS Dhoni) അവസരം നല്‍കാതിരുന്ന മിച്ചന്‍ സാന്റ്‌നര്‍ ധോണി മെന്ററായ ഇന്ത്യന്‍ ടീമിനെ തന്നെ വീഴ്ത്തി. ഇഷ് സോധി മാന്‍ ഓഫ് ദ മാച്ചുമായി.
ഓസ്‌ടേലിയയും ഇംഗ്ലണ്ടും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയപ്പോള്‍ മോണ്ടി പനേസര്‍, നഥാന്‍ ലിയോണ്‍ തുടങ്ങിയവര്‍ ഇരു രാജ്യങ്ങളുടേയും സ്പിന്നര്‍മാര്‍ ഇന്ത്യന്‍ സ്പിന്നര്‍മാരേക്കാള്‍ നിലവാരം പുലര്‍ത്തുന്ന കാഴ്ച കണ്ടു.
ഇന്ത്യന്‍ പിച്ചുകളില്‍ വിദേശ സ്പിന്നര്‍മാര്‍ എളുപ്പത്തില്‍ താളം കണ്ടെത്തി. ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്രട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ വിഷമിക്കുന്നത് മധ്യ ഓവറുകളില്‍ റണ്മൊഴുകുന്നത് ഇല്ലാതാക്കി.
സ്പിന്‍ ബൗളംിഗിനെതിരെ അണ്‍കണ്‍വെന്‍ഷണല്‍ എന്ന് പറയപ്പെടുന്ന ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കാന്‍ ബാറ്റര്‍മാര്‍ക്ക് കഴിയാതെ വരുന്നു. അജന്ത മെന്‍ഡിസിനെപ്പോലുള്ള ബൗളര്‍മാര്‍ക്കതിരെ സെവാഗ്, ഗംഭീര്‍ എന്നിവരൊഴികെ സച്ചിനുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ പതറിയിട്ടുണ്ട്.
എങ്കിലും രണ്ടാംനിര സ്പിന്നര്‍മാര്‍ എന്ന് കരുതപ്പെടുന്ന പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്കെതിരെ പോലും ഇപ്പോഴത്തെ ബാറ്റിംഗ് നിരയ്ക്ക് ആധിപത്യം പുലര്‍ത്താനാവുന്നില്ല.
അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് ദ്വയത്തിന് ശേഷം ആ നിലവാരത്തിലേക്ക് അശ്വിന്‍ മാത്രമാണ് എടുത്തു കാണിക്കാനുണ്ടായിരുന്നത്. അശ്വിനാകട്ടെ ഈ ലോകകപ്പില്‍ കളിക്കാനറിയിട്ടുമില്ല.
ഇന്ത്യന്‍ സ്പിന്‍ നിരയെ നയിക്കുന്ന വരുണ്‍ ചക്രവര്‍ത്തിയപം രവീന്ദ്ര ജഡേജയും തീര്‍ത്തും നിരാശപ്പെടുത്തി. ഈ ലോകകപ്പില്‍ ഇതുവരെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയിട്ടില്ല.