28-0 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ഓസീസിന് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഉസ്മാന്‍ ഖവാജയെ നഷ്ടമായി.
ബ്രിസ്ബേന്‍: ഇന്ത്യക്കെതിരായ ബ്രിസേബേന്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഓസ്ട്രേലിയ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനത്തിലെ 28-0 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്തിട്ടുണ്ട്. 25 റണ്‍സുമായി സ്റ്റീവ് സ്മിത്തും 20 റണ്‍സോടെ ട്രാവിസ് ഹെഡും ക്രീസില്‍. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ, നഥാന്‍ മക്സ്വീനി, മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഓസിസിന് നഷ്ടമായത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര രണ്ടും നിതീഷ് റെഡ്ഡി ഒരു വിക്കറ്റുമെടുത്തു.
തുടക്കത്തിലെ തിരിച്ചടി
28-0 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ഓസീസിന് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഉസ്മാന്‍ ഖവാജയെ നഷ്ടമായി. 21 റണ്‍സെടുത്ത ഖവാജയെ ജസ്പ്രീത് ബുമ്ര റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ നഥാന്‍ മക്സ്വീനിയെ(9) സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ച ബുമ്ര രണ്ടാം പ്രഹരമേല്‍പ്പിച്ചപ്പോൾ ഓസീസ് തകര്‍ച്ച സ്വപ്നം കണ്ടെങ്കിലും തുടക്കത്തില്‍ പതറിയ സ്റ്റീവ് സ്മിത്തും ലാബുഷെയ്നും ചേര്‍ന്ന് ഓസീസിനെ 75 റണ്‍സിലെത്തിച്ചു. ബുമ്രയുടെയും ആകാശ്ദീപിന്‍റെയും പന്തുകളില്‍ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലുകള്‍ അതിജീവിച്ച സ്മിത്ത് പിടിച്ചു നിന്നെങ്കിലും 12 റണ്‍സെടുത്ത ലാബുഷെയ്നിനെ നിതീഷ് റെഡ്ഡി സ്ലിപ്പില്‍ കോലിയുടെ കൈകകളിലെത്തിച്ച് ഓസീസിന് മൂന്നാം പ്രഹരമേല്‍പ്പിച്ചു.
undefined
എന്നാല്‍ അഡ്‌ലെയ്ഡില്‍ സെഞ്ചുറിയുമായി മിന്നിയ ട്രാവിസ് ഹെഡും സ്മിത്തും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസിനെ 100 കടത്തി. ഇതിനിടെ പേസര്‍ മുഹമ്മദ് സിറാജിന് കാലിലെ പേശിവേദനയെ തുടര്‍ന്ന് ഗ്രൗണ്ട് വിടേണ്ടിവന്നത് ഇന്ത്യൻ ആക്രമണങ്ങളെ ബാധിച്ചു. രണ്ടാം ദിനം ലഞ്ചിനുശേഷം എത്രയും വേഗം സ്മിത്ത്-ഹെഡ് കൂട്ടുകെട്ട് പൊളിക്കുക എന്നതാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം.
THE AGGRESSION OF KING KOHLI..!!!! 🐐
- Nitish Kumar Reddy gets Marnus and fantastic Catch by Kohli & fiery celebrations by him. 🔥pic.twitter.com/oTfJ8LcPk4
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക