IND v NZ : മൂന്ന് സ്പിന്നര്‍മാര്‍, ഒരു പുതുമുഖം, കാണ്‍പൂര്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
First Published | Nov 24, 2021, 7:49 PM ISTകാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്(IND v NZ) നാളെ കാണ്‍പൂരില്‍ തുടക്കമാവുകയാണ്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. ഓപ്പണര്‍ കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെ ശുഭ്മാന്‍ ഗില്‍ ഓപ്പണറായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം പരിശോധിക്കാം.