മുഖത്ത് നോക്കി കാര്യങ്ങള്‍ പറയണം, ഗംഭീറിനെ പോലെ! പാകിസ്ഥാന്‍ ക്രിക്കറ്റിനെ വിമര്‍ശിച്ച് മുന്‍ താരം

By Web Team  |  First Published Sep 7, 2024, 11:20 PM IST

പാകിസ്ഥാന്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ.


കറാച്ചി: മോശം അവസ്ഥയിലൂടെയാണ് പാകിസ്ഥാന്‍ കടന്നുപോകുന്നത്. ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര പാകിസ്ഥാന് നഷ്ടമായിരുന്നു. രണ്ട് മത്സരങ്ങളിലും ദയനീയമായിരുന്നു പാകിസ്ഥാന്റെ പ്രകടനം. കടുത്ത വിമര്‍ശനമാണ് ടീമിനെതിരെ ഉയരുന്നത്. ടീമില്‍ പടലപ്പിണക്കമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. ഗൗതം ഗംഭീറില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് കനേരിയ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഗൗതം ഗംഭീര്‍ ഒരു മികച്ച കളിക്കാരനും കോച്ചുമാണ്. ആരുടെയും മുഖത്ത് നോക്കി കാര്യങ്ങള്‍ പറയാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല. മുമ്പ് രാഹുല്‍ ദ്രാവിഡിനെ പോലെ പ്രതിഭാശാലിയായ കോച്ചുണ്ടായിരുന്നു. ഇത്തത്തില്‍ മാനസിക കരുത്തുള്ള കോച്ചുമാരെയാണ് പാകിസ്ഥാനും വേണ്ടത്. അതുകൊണ്ടാണ് ഇന്ത്യന്‍ ടീം മറ്റു ടീമുകളെ പോലെ മികച്ച രീതിയില്‍ കളിക്കുന്നത്.'' കനേരിയ പറഞ്ഞു.

Latest Videos

undefined

ഷറഫുദ്ദീന്റെ ഓള്‍റൗണ്ട് പ്രകടനം പാഴായി! കൊല്ലം സെയ്‌ലേഴ്‌സിന് ആദ്യ തോല്‍വി, കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ജയം

ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ 2-0ത്തിന് തോറ്റതിന് പിന്നാലെ ഐസിസി റാങ്കിംഗില്‍ പാകിസ്ഥാന്‍ എട്ടാം സ്ഥാനത്തേക്ക് വീണിരുന്നു. 1965ന് ശേഷം അവരുടെ ഏറ്റവും താഴ്ന്ന റാങ്കാണിത്. രണ്ട് സ്ഥാനങ്ങളാണ് അവര്‍ക്ക് നഷ്ടമായത്. പാകിസ്ഥാന്റെ തോല്‍വി ഗുണം ചെയ്തത്. ശ്രീലങ്കയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമാണ്. ലങ്ക ആറാം സ്ഥാത്തേക്ക് കയറി. വിന്‍ഡീസ് ഏഴാം സ്ഥാനത്താണ്. ബംഗ്ലാദേശ് പരമ്പര തൂത്തുവാരിയെങ്കിലും റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്.

അയര്‍ലന്‍ഡ് (10), സിംബാബ്വെ (11), അഫ്ഗാനിസ്ഥാന്‍ (12) എന്നിവരാണ് ബംഗ്ലാദേശിന് പിറകില്‍. അതേസമയം, ഓസ്ട്രേലിയ ഒന്നാമത് തുടരുന്നു. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. 

click me!