വാങ്ങി ഒരു മാസത്തിനുള്ളില്‍ ഉള്‍ക്കലടില്‍ വച്ച് കത്തിയത് 20 മില്യൺ പൗണ്ട് വിലമതിക്കുന്ന സൂപ്പർ യാച്ച്
First Published | Aug 13, 2022, 2:04 PM ISTസ്വന്തമാക്കി ഒരു മാസത്തിനുള്ളില്‍ ഉള്‍ക്കടലില്‍ വച്ച് കത്തിയമര്‍ന്നത് 20 മില്യാണ്‍ പൗണ്ട് (ഏതാണ്ട് 200 കോടി രൂപ) വിലയുള്ള സൂപ്പര്‍ യാച്ച്. സ്പെയിനിന്‍റെ കീഴിലുള്ള മെഡിറ്ററേനിയൻ ദ്വീപായ ഫോർമെന്‍റ്റേയുടെ പടിഞ്ഞാറൻ തീരത്തുള്ള കാലാ സോനയിൽ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് 150 അടി ഉയരമുള്ള സൂപ്പര്‍ യാച്ചിന് തീപിടിച്ചത്. ഉടമ പൗലോ സ്‌കുഡിയേരി യാച്ച് വാങ്ങി ഒരു മാസത്തിന് ശേഷമാണ് സംഭവം. തീപിടിത്ത സമയത്ത് ഒമ്പത് യാത്രക്കാരും ഏഴ് ജീവനക്കാരും യാച്ചിലുണ്ടായിരുന്നു. ഇവരെ സമീപത്തുണ്ടായിരുന്ന രണ്ട് സ്പാനിഷ് തീരസംരക്ഷണ കപ്പലുകൾ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരിൽ ഒരാള്‍ യാച്ചിന്‍റെ ഉടമയായ സ്കുഡിയേരിയാണേയെന്ന് വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.